FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
India

രാഹുലിന്‍റെ അമെരിക്കൻ സന്ദർശനം കോൺഗ്രസിന് പകർന്ന് നൽകിയിരിക്കുന്നത് പുതുഊർജം

Tuesday, Sep 12, 2017,13:13 IST By സ്വ​ന്തം ലേ​ഖ​ക​ന്‍ A A A

ന്യൂഡൽഹി: കോൺഗ്രസിന് വർധിത ആത്മവിശ്വാസം നൽകുന്നതായി വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ അമെരിക്കൻ സന്ദർശനം.തോൽവികളിൽ പാഠം പടിച്ച രാഹുൽ മാറ്റത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്ന സൂചനയാണ് പ്രസംഗത്തിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

പപ്പുമോനെനും അമൂൽ ബേബിയെന്നും വിളിച്ച് കളിയാക്കുന്നവർക്ക് ശക്തമായ മറുപടി നൽകുന്നത് കൂടിയായിരുന്നു സർവകലാശാലയിലെ പ്രസംഗം. നോട്ട് അസാധുവാക്കൽ മുതൽ അസഹിഷ്ണുത വരെയുള്ള വിഷയങ്ങൾ വളരെ വിശാലമായി വിശദമായി അദേഹം കൈ കാര്യം ചെയ്തു.

സ്വാതന്ത്ര്യത്തിന്‍റെ 70 ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെക്കുറിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. നരേന്ദ്രമോദിയുടെ ചെയ്തികളെ ഇഴ കീറി പരിശോധിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ സ്വയം വിമർശനത്തിനും തയ്യാറായി.

ആഗോള ചിന്തകരും രാഷ്ട്രീയക്കാരുമായും ചർച്ച നടത്തിയ രാഹുൽ രണ്ടാഴ്ചക്കാലത്തെ വിദേശപര്യടനമാണ് നടത്തുന്നത്. തുടർച്ചയായി വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമെന്ന് കരുതുന്നതിനിടെയാണ് രാഹുലിന്‍റെ പുതിയ പ്രസംഗം. 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കാൻ തയ്യാറാണെന്ന അദേഹത്തിന്‍റെ പ്രഖ്യാപനത്തെയും വെറുതെ തള്ളിക്കളയാനാവില്ല.

കഴിഞ്ഞ നാല് പാർലമെന്‍റ് തെരഞ്ഞെടുപ്പുകളെ വിലയിരുത്തിയാൽ ഏറ്റവും കുറവ് വോട്ടിംഗ് ഷെയറോടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പൊതുതെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വർഷങ്ങൾ ഉണ്ട് എന്നതിനാൽ ഇനിയും ഒരു തിരിച്ച് വരവ് കോൺഗ്രസിന് സാധ്യമാണ്.