FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

രാഹുൽ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവ് ; സ്മൃതി ഇറാനി

Tuesday, Sep 12, 2017,14:31 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും മുന്നിൽ പരാജയപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കുടുംബപാരമ്പര്യം കൊണ്ട് രാഹുൽ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ല.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് വലിയ പരാജയം ഏറ്റു വാങ്ങിയത് . രാഹുൽ  ഗാന്ധി അമെരിക്കയിൽ നടത്തിയത് കുറ്റബോധം കൊണ്ടുള്ള കുമ്പസാരമാണ്. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ പരാജിതനായ നേതാവാണ് രാഹുൽ. ഒരു തോറ്റ നാടുവാഴിയാണ് രാഹുലെന്നും അവർ പരിഹസിച്ചു.