FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

കണ്ണന്താനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമെങ്കില്‍ എതിര്‍ക്കും: കെ.പി. ശശികല

Tuesday, Sep 12, 2017,22:05 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികല. നിലപാടുകളുടെയും നയങ്ങളുടേയും അടിസ്ഥാനത്തില്‍ മാത്രമേ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്തുണക്കൂവെന്ന സൂചനയുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. കണ്ണന്താനത്തെ പൂര്‍ണ്ണമായും പിന്തുണക്കാന്‍ സംസ്ഥാനത്തെ സംഘപരിവാര്‍ സംഘനടകള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ശശികലയുടെ പ്രതികരണം. നിലപാടുകളും നയങ്ങളും യോജിക്കുന്നതല്ലെങ്കില്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഹിന്ദു ഐക്യവേദി നല്‍കുന്നത്.

കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ആര്‍എസ്എസ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. ഇതിലുള്ള സംഘപരിവാറിന്റെ അതൃപ്തി മറനീക്കി പുറത്ത് വരുന്നതാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികലയുടെ പ്രസ്താവന.