FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ഋതബ്രത ബാനർജിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

Wednesday, Sep 13, 2017,17:03 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനർജിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധപ്രവർത്തനത്തെ തുടർന്നാണ് നടപടി. നേരത്തെ ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണു തീരുമാനം. ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുന്‍ ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഋതബ്രതയെ കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തേക്കു പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിച്ചയാള്‍ക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ടതിന് ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഎം സംസ്ഥാന സമിതി പരസ്യമായി താക്കീതു ചെയ്തിരുന്നു. ഐവാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെല്‍ഫി ചിത്രത്തിന് ഇല്ലായ്മക്കാരുടെ മഹാനായ നേതാവ് എന്നു സാമൂഹിക മാധ്യമത്തില്‍ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക്ദാറിനെതിരെ ഋതബ്രത തൊഴിലുടമയ്ക്കു പരാതി നല്‍കിയതാണു നേരത്തേ വിവാദമായത്.