FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Business

ഐ​ടി ഇ​ത​ര സ്റ്റാ​ര്‍ട്ട് അ​പ്പു​ക​ള്‍ക്ക് 745 കോ​ടി

Wednesday, Sep 13, 2017,10:26 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: ഐ​ടി ഇ​ത​ര മേ​ഖ​ല​ക​ളി​ലേ​ക്കും സ്റ്റാ​ര്‍ട്ട് അ​പ്പു​ക​ള്‍ വ്യാ​പി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ന്‍ മു​കൈ​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൃ​ഷി, ടൂ​റി​സം, ആ​രോ​ഗ്യം, മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് യു​വാ​ക്ക​ള്‍ നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി ക​ട​ന്നു​വ​ര​ണം.
ഈ ​മേ​ഖ​ല​യി​ലേ​ക്ക് 745 കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മാ​റ്റി​വ​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. കെ​എ​സ്ഐ​ഡി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് യു​വ സം​രം​ഭ​ക സം​ഗ​മം YES- 2017 3D ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ സ​ങ്ക​ല്‍പ്പ​ങ്ങ​ളെ മാ​റ്റി മ​റി​ക്കു​ന്ന​ത് സ്വാ​ഗ​താ​ര്‍ഹ​മാ​ണ്. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ക്കും പോ​ലും പ​ര​മ്പാ​ര​ഗ​ത രീ​തി​ക​ള്‍ ന​ല്ല​ത​ല്ല. കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍കും. നൂ​ത​ന ആ​ശ​യ​ങ്ങ​ളു​മാ​യി സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ള്‍ക്കും സം​സ്ഥാ​ന​ത്ത് നി​രാ​ശ​നാ​കേ​ണ്ടി വ​രി​ല്ല. പ്ര​യാ​സ​ങ്ങ​ള്‍ ഇ​ല്ലാ​തി​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ട്.
1500 സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് കെ​എ​സ്ഐ​ഡി​സി ധ​ന​സ​ഹാ​യം ന​ൽ​കും. ഭാ​വി സാ​മ്പ​ത്തി​ക വ​ള​ര്‍ച്ചാ​ശ്രോ​ത​സാ​യി സ​ര്‍ക്കാ​ര്‍ വി​ല​യി​രു​ത്തു​ന്ന മേ​ഖ​ല​ക​ളി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്കാ​യി 1375 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 549 കോ​ടി ഐ​ടി അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പ​ത്തു​കോ​ടി രൂ​പ ടെ​ക്നോ​ള​ജി ഇ​ന്ന​വേ​ഷ​നും യു​വ​ജ​ന സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍ക്കാ​യി 70 കോ​ടി രൂ​പ​യും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ​ക​ര്‍ക്കു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യം, പ​ശ്ചാ​ത്ത​ല വി​ക​സ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വ്യ​വ​സാ​യ നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും പ​റ​ഞ്ഞു.
യു​വ സം​രം​ഭ​ക സം​ഗ​മ​ത്തി​ന്‍റെ സി​ഗ്നേ​ച്ച​ര്‍ ഫി​ലിം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം. ​സ്വ​രാ​ജ് എം​എ​ല്‍എ, കേ​ന്ദ്ര ടെ​ലി​കോം വ​കു​പ്പ് സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ന്‍, മു​ന്‍ എം​പി പി. ​രാ​ജീ​വ്, കെ​എ​സ്ഐ​ഡി​സി ചെ​യ​ര്‍മാ​ന്‍ ഡോ. ​ക്രി​സ്റ്റി ഫെ​ര്‍ണാ​ണ്ട​സ്, മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​എം. ബീ​ന, സം​സ്ഥാ​ന വ്യ​വ​സാ​യ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ള്‍, മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്ണ്‍, സു​നി​ല സി​ബി, ടി​ഐ​ഇ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.