FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ കോടതിയിൽ

Wednesday, Sep 13, 2017,15:13 IST By മെട്രൊ വാർത്ത A A A

തലശേരി:കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത സംസ്ഥാനചലച്ചിത്ര അവാർഡ് വിതരണത്തിൽ വിലക്ക് ലംഘിച്ച് കാരായി രാജന്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് സിബിഐ ഹർജി നൽകിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത്  യോഗത്തിൽ പങ്കെടുക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ സിബിഐ കോടതിയുടെ അനുമതിയില്ലാതെ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിനെത്തിയതാണ് സിബിഐയെ ചൊടുപ്പിച്ചിരിക്കുന്നത്.