FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

കേരളാ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Wednesday, Sep 13, 2017,14:24 IST By മെട്രൊ വാർത്ത A A A

കൊച്ചി: എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ കേരളാ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അനാവശ്യമായി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യരുത്.മനോധർമ്മം അനുസരിച്ചല്ല പൊലീസ് കേസെടുക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കരുത്. ആവശ്യമില്ലാതെ കേസുകൾ എടുത്താൽ ഇനി കർശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആകണം എഫ്ഐആർ ഇടേണ്ടതെന്നും കോടതി പറഞ്ഞു. ചങ്ങനാശേരി സ്വദേശി ബാബു ജോണിന്‍റെ കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം