FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

ക്ഷേത്ര ദര്‍ശന വിവാദം: ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്ന് കടകംപള്ളി

Wednesday, Sep 13, 2017,19:49 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷത്രത്തിലെത്തി പുഷ്പാഞ്ജലി നടത്തിയതിനെതുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചതെന്നും തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും കടകംപള്ളി പറഞ്ഞു.

നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തുകയും വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അണികളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കടകംപള്ളി വിശദീകരണവുമായി എത്തിയത്.