FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
kerala

ജൈ​വ പ​ച്ച​ക്ക​റി​പ്പെ​രു​മ​യി​ൽ ജ്യോ​തി​ഷ്

Wednesday, Sep 13, 2017,10:50 IST By സൂ​ര​ജ് സ​ജി A A A

ക​ഞ്ഞി​ക്കു​ഴി (ആ​ല​പ്പു​ഴ): പ​ത്താം ക്ലാ​സ് പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ലെ പ്രാ​രാ​ബ്ധം മൂ​ലം അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ക​യ​ർ പി​രി​ക്കാ​നി​റ​ങ്ങി​യ​താ​ണ് ജ്യോ​തി​ഷ്. മൂ​വ​രും ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​തി​നെ​ട്ടു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ലെ പ​ട്ടി​ണി മാ​റി​ത്തു​ട​ങ്ങി. വൈ​കാ​തെ ജ്യോ​തി​ഷ് വി​വാ​ഹ​വും ക​ഴി​ച്ചു. എ​ന്നാ​ൽ ക​യ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി മൂ​ലം ഫാ​ക്റ്റ​റി അ​ട​ച്ചു പൂ​ട്ടി. ജ്യോ​തി​ഷ് ഉ​ൾ​പ്പെ​ടെ 400ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ വ​ഴി​യാ​ധാ​ര​മാ​യി. ഇ​നി​യെ​ന്തെ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് വീ​ടി​ന്‍റെ മു​റ്റ​ത്തും ഓ​ര​ത്തു​മൊ​ക്കെ​യാ​യി തു​ട​ങ്ങി​യ കൃ​ഷി​പ്പ​ണി വി​പു​ല​പ്പെ​ടു​ത്താ​ൻ ജ്യോ​തി​ഷ് തീ​രു​മാ​നി​ച്ച​ത്.
ഭാ​ര്യ ദി​വ്യ​യു​ടെ താ​ലി​മാ​ല​യു​ൾ​പ്പെ​ടെ പ​ണ​യം വ​ച്ചും ക​ടം വാ​ങ്ങി​യും ഒ​ന്ന​ര​യേ​ക്ക​ർ പാ​ട​ശേ​ഖ​രം സ്വ​ന്ത​മാ​ക്കി. അ​ധി​കം പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത ജൈ​വ​കൃ​ഷി രീ​തി ഉ​പ​യോ​ഗി​ച്ച് നെ​ൽ​കൃ​ഷി​യാ​രം​ഭി​ച്ചു. എ​ന്നാ​ൽ പ​രീ​ക്ഷ​ണം പാ​ളി. ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കാ​നാ​കാ​തെ പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​ന്നു മാ​രാ​രി​ക്കു​ളം എം​എ​ൽ​എ​യാ​യി​രു​ന്ന ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​നെ കാ​ണാ​നി​ട​യാ​യ​ത്.
ജ്യോ​തി​ഷ് മാ​ത്ര​മ​ല്ല,​ അ​തു​പോ​ലു​ള്ള നി​ര​വ​ധി ക​ർ​ഷ​ക​ർ ക​ണ്ണീ​ർ​കൊ​ണ്ടു ന​ന​ച്ചു വ​ള​ർ​ത്തി​യ​താ​ണ് ആ​ല​പ്പു​ഴ​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ. എ​ന്നാ​ൽ അ​വി​ട​ങ്ങ​ളി​ൽ സ​മൃ​ദ്ധി​യു​ടെ വി​ള​വു​ണ്ടാ​യ​തി​നു പി​ന്നി​ൽ സ​മ​ർ​പ്പി​ത​നാ​യൊ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ബു​ദ്ധി​വൈ​ഭ​വ​മു​ണ്ട്. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​ന്നൊ​ന്നാ​യി ഉ​യ​രു​ന്ന ക​ട​മ്പ​ക​ളി​ൽ​ത്ത​ട്ടി ഉ​ട​ഞ്ഞു​പോ​കു​മാ​യി​രു​ന്നു, ക​ർ​ഷ​ക​രു​ടെ സ്വ​പ്​​ന​ങ്ങ​ള​ത്ര​യും.
പാ​ട്ട​ത്തി​നു ഭൂ​മി​യെ​ടു​ത്താ​യി​രു​ന്നു ക​ഞ്ഞി​ക്കു​ഴി​യി​ൽ ജ്യോ​തി​ഷി​ന്‍റെ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ​രീ​ക്ഷ​ണ​മെ​ങ്കി​ലും വാ​യ്പ ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​യി​ല്ല. ക​ർ​ഷ​ക​ർ നി​രാ​ശ​രാ​യെ​ങ്കി​ലും നേ​താ​വു ത​ള​ർ​ന്നി​ല്ല. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് 1000 രൂ​പ വാ​ങ്ങി പ​ക​രം ആ​യി​രം രൂ​പ​യ്ക്ക് പ​ച്ച​ക്ക​റി ന​ൽ​കു​ന്ന ആ​ശ​യം ഐ​സ​ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. അ​തോ​ടെ യു​വ ക​ർ​ഷ​ക​നു പ​ണം ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​ർ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള​വ​ർ മ​ത്സ​രി​ച്ചു. മ​മ്മൂ​ട്ടി​യും ശ്രീ​നി​വാ​സ​നു​മു​ൾ​പ്പെ​ടെ സി​നി​മാ​താ​ര​ങ്ങ​ളും പ​ണം ഇ​ൻ​വെ​സ്റ്റ് ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി​യി​ൽ ജൈ​വ പ​ച്ച​ക്ക​റി നൂ​റു​മേ​നി വി​ള​ഞ്ഞു. പ​ണം ന​ൽ​കി​യ​വ​ർ​ക്കെ​ല്ലാം കൈ ​നി​റ​യെ പ​ച്ച​ക്ക​റി ന​ൽ​കി. എ​ന്നാ​ൽ സ്ഥ​ലം ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ദ്ധ​തി അ​വ​സാ​നി​ച്ചു.
അ​പ്പോ​ൾ ഐ​സ​ക്കി​ന്‍റെ പി​ന്തു​ണ മ​റ്റൊ​രു ആ​ശ​യ​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി. ആ ​വ​ഴി​ക്കു​ള്ള യാ​ത്ര​യി​ൽ വി​ജ​യ​ങ്ങ​ളു​ടെ നാ​ഴി​ക​ക്ക​ല്ലു​ക​ൾ പി​ന്നി​ടു​ക​യാ​ണ് ഇ​ന്ന് ജ്യോ​തി​ഷും ഭാ​ര്യ ദി​വ്യ​യും. ജ്യോ​തി​ഷി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും തോ​മ​സ് ഐ​സ​കി​ന്‍റെ ആ​സൂ​ത്ര​ണ മി​ക​വും കൂ​ടി​ച്ചേ​ർ​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ജൈ​വ പ​ച്ച​ക്ക​റി സ​മൃ​ദ്ധി​ക്ക് ക​ഞ്ഞി​ക്കു​ഴി​യെ​ന്ന പ​ര്യാ​യ​മു​ണ്ടാ​യി. അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് ജ്യോ​തി​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന കൃ​ഷി ആ ​നാ​ടി​ന്‍റെ ഭാ​ഗ​ധേ​യം തി​രു​ത്തു​ന്നു.