FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

തമിഴ് റോക്കേഴ്സ് അഡ്മിൻ അറസ്റ്റിൽ

Wednesday, Sep 13, 2017,10:34 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിന്‍റെ അഡ്മിൻ പൊലീസ് പിടിയിലായി.തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടൻ വിശാലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് കൈ മാറിയത്.

സിനിമ തിയറ്ററിൽ വരുന്ന ദിവസം തന്നെ തമിഴ്റോക്കേഴ്സിന്‍റെ സൈറ്റുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്ന സംഘത്തിലെ അഡ്മിനെയാണ് പൊലീസ് പിടി കൂടിയിരിക്കുന്നത്. കുറച്ച് കാലങ്ങളായി തമിഴ്താരസംഘടനയുടെ ജനറൽ സെക്രട്ടറിയായ വിശാൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.