FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്
kerala

തോട്ടപ്പള്ളിയിലെ വാഹനാപകടത്തിൽ ദുരൂഹത

Wednesday, Sep 13, 2017,14:12 IST By മെട്രൊ വാർത്ത A A A

ആലപ്പുഴ: കളർകോട് ജംഗ്ഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സുനിൽകുമാറിന്‍റെ മരണത്തിൽ ദുരൂഹത.ചൊവ്വാഴ്ച രാത്രി വാഹനാപകടം ഉണ്ടായി എന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഇവിടെ നിന്ന് ഒരാളുടെ തിരച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന വിവരവും പൊലീസിന് ലഭിച്ചു.

അപകടം നടന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ ദൂരെയാണ് സുനിൽകുമാറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. പൂർണ്ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഇതിനെ ചുറ്റി പറ്റിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.