FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ കണ്ടു കെട്ടി ബ്രിട്ടീഷ് സർക്കാർ

Wednesday, Sep 13, 2017,13:14 IST By മെട്രൊ വാർത്ത A A A

മുംബൈ: അധോലക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടു കെട്ടി ബ്രിട്ടൻ. ഏകേദശം 670 കോടിയുടെ സ്വത്തുവകകളാണ് പിടിച്ചെടുത്തിരിക്കുന്നത്.ഹോട്ടലും വീടുകളുമുള്‍പ്പെടെയുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 2015ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്‍റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടുകെട്ടിയത്.

ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക സാമ്പത്തിക ഉപരോധ പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. ഇതില്‍ ദാവൂദിന്റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. വീട് നമ്പര്‍ 37, സ്ട്രീറ്റ്30, ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നാണ് ഒന്നാമത്തെ വിലാസം. കറാച്ചിയിലെ നൂര്‍ബാദിലുള്ള പലാടിലാല്‍ ബംഗ്ലാവിന്റേയും കറാച്ചിയിലെ തന്നെ സൗദി പള്ളിക്ക് സമീപമുള്ള വൈറ്റ് ഹൗസ് എന്ന പേരിലുള്ള വസതിയുടേയും വിലാസങ്ങളാണ് മറ്റുള്ളവ