FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

നടിയെ ആക്രമിച്ച കേസ് ; അന്വേഷണം തിരക്കഥയോ ഹൈക്കോടതി

Wednesday, Sep 13, 2017,14:40 IST By മെട്രൊ വാർത്ത A A A

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന അന്വേഷണംആരുടെയെങ്കിലും തിരക്കഥയാണോയെന്ന് ഹൈക്കോടതി. കേസ് അനന്തമായി നീളുകയാണല്ലോയെന്ന അഭിപ്രായപ്പെട്ട കോടതി പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കുറ്റപത്രം സമർപ്പിച്ച പ്രതിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്.

മൊബൈൽ ടവറിന്‍റെ പരിധിയിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന പൊലീസ് എന്തു കൊണ്ടാണ് ബുദ്ധിപരമായി കേസ് അന്വേഷിക്കാത്തത്.സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോയെന്നും നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.

നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷപരിഗണിക്കുന്നതിനിടെ കോടതി സംശയങ്ങൾ ഉന്നയിച്ചത്. പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു.