FLASH NEWS
Breaking News
ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരി പട്ടം
kerala

നാദിർഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

Wednesday, Sep 13, 2017,14:55 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകനും ദിലീപിന്‍റെ അടുത്ത സുഹൃത്തുമായ നാദിർഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. 15 ന് നാദിർഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ച കോടതി പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

കേസ് അന്വേഷണം തിരക്കഥയാണോയെന്ന് ആരാഞ്ഞ കോടതി കേസ് അനന്തമായി നീളുകയാണല്ലോയെന്നും അഭിപ്രായപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച പ്രതിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്. മൊബൈല്‍ ടവറിന്‍റെ പരിധിയില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്ന പൊലീസ് എന്തു കൊണ്ടാണ് ബുദ്ധിപരമായി കേസ് അന്വേഷിക്കാത്തത്പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി ചോദിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോയെന്നും കോടതി ചോദിച്ചിരുന്നു.

കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി കോടതി അറിയിച്ചു.ജസ്റ്റീസ് പി. ഉബൈദാണ് ജാമ്യഹർജി പരിഗണിച്ചത്.