FLASH NEWS
Breaking News
മൂന്നാറിൽ ഹർത്താലിനിടെ അക്രമം
Sports

നെ​യ്മ​റി​ന്‍റെ വ​ര​വ് ഫ്ര​ഞ്ച് ഫു​ട്ബോ​ളി​ന് തു​ണ​യാ​കും: പി​എ​സ്ജി ത​ല​വ​ൻ

Wednesday, Sep 13, 2017,10:41 IST By സ്വന്തം ലേഖകൻ A A A

ല​ണ്ട​ൻ: നെ​യ്മ​റി​ന്‍റെ വ​ര​വ് ഫ്ര​ഞ്ച് ഫു​ട്ബോ​ളി​ന് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് പാ​രീ​സ് സേ​ന്‍റ് ജേ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ൽ- ഖെ​ലാ​ഫി. ചാം​പ്യ​ൻ​സ് ലീ​ഗി​ൽ സെ​ൽ​റ്റ​യ്ക്കെ​തി​രേ​യു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ൻ​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 222 മി​ല്ല്യ​ൺ യു​റോ​യ്ക്കാ​ണ് ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം ബാ​ഴ്സി​ലോ​ണ​യി​ൽ നി​ന്ന് പി​എ​സ്ജി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത്.
നെ​യ്മ​ർ ഒ​രു അ​ന്താ​രാ​ഷ്‌​ട്ര സൂ​പ്പ​ർ​സ്റ്റാ​റാ​ണ്, അ​ദ്ദേ​ഹം ഫ്ര​ഞ്ച് ക്ല​ബ്ബി​ലെ​ത്തു​ന്ന​ത് എ​ത്ര​ത്തോ​ളം ശു​ഭ​ക​ര​മാ​കു​മെ​ന്ന് ആ​രാ​ധ​ക​ർ‌​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. നെ​യ്മ​ർ പി​എ​സ്ജി​ക്കാ​യി ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​രം 183 രാ​ജ്യ​ങ്ങ​ളി​ലാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്ത​ത്. ഇ​ത് ഫ്ര​ഞ്ച് ലീ​ഗി​നും ഫ്ര​ഞ്ച് ഫു​ട്ബോ​ളി​നും അ​ദ്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു- അ​ദ്ദേ​ഹം പ​റ​യു​ന്നു.
താ​രാ​ധി​ക്യ​മി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ‌ ക്ല​ബ്ബ് കോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ‌, ടീ​മി​ലെ​ത്തി​ച്ച താ​ര​ങ്ങ​ളെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​ൽ വ​ൻ കി​രീ​ട​ങ്ങ​ൾ ഇ​ക്കു​റി ഷോ​ക്കേ​സി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.