FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Articles

നെ​ല്ല​റ​യി​ലെ പ​ച്ച​ക്ക​റി വി​പ്ല​വം

Wednesday, Sep 13, 2017,10:06 IST By സൂ​ര​ജ് സ​ജി A A A

നി​റ​യെ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന പ​ട​വ​ല​ങ്ങ,​ ചു​വ​പ്പു പ​ര​വ​താ​നി വി​രി​ച്ച​തു​പോ​ലെ പാ​ക​മെ​ത്തി​യ ചെ​ഞ്ചീ​ര,​ വാ​യി​ൽ വെ​ള്ള​മൂ​റി​ക്കു​ന്ന കു​ക്കും​ബ​ർ,​ പ​ച്ച​പ്പ​ന്ത​ലു​ക​ളി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങു​ന്ന പാ​വ​യ്ക്ക,​ സ്വ​ർ​ണ​ച്ച​ർ​ത്ത​ണി​ഞ്ഞ വെ​ള്ള​രി… അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ല​ത്തു വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യു​ടെ ജൈ​വ സ​മൃ​ദ്ധി.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ചേ​ർ​ത്ത​ല​യി​ലേ​ക്കു​ള്ള വ​ഴി​യേ പ​തി​നൊ​ന്നാം മൈ​ലി​ൽ പ​ണ്ടു​പ​ണ്ടൊ​രു വി​മാ​ന​ത്താ​വ​ള​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​വി​ടം ഹൈ​ടെ​ക് കൃ​ഷി​യി​ട​മാ​ണ്. ക​ഞ്ഞി​ക്കു​ഴി​യെ ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ ക​ല​വ​റ​യാ​ക്കി​യ പ​ഞ്ചാ​ര​മ​ണ​ൽ നി​റ​ഞ്ഞ കൃ​ഷി​യി​ടം. രാ​ജ്യാ​ന്ത​ര വി​മാ​ന്ന​താ​വ​ളം നി​ർ​മി​ക്കു​ന്ന​തി​ന് ഇ​വി​ടം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ച​ത് നെ​ടു​മ്പാ​ശേ​രി​യെ. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഈ ​വി​മാ​ന​ത്താ​വ​ളം പു​തി​യ ച​രി​ത്ര​മെ​ഴു​തു​ന്നു.
ബ്രി​ട്ടിഷു​കാ​രു​ടെ കാ​ല​ത്തു മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് മ​രു​ന്നു ത​ളി​ക്കാ​നെ​ത്തു​ന്ന വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​ർ​ന്ന​ത് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു. രാ​ജ്യം സ്വ​ത​ന്ത്ര​മാ​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​മു​പേ​ക്ഷി​ച്ച് ബ്രി​ട്ടിഷു​കാ​ർ മ​ട​ങ്ങി. ഭൂ​മി ഉ​ട​മ​സ്ഥ​നി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ഇ​വി​ടെ കു​മ്മാ​യ ഫാ​ക്റ്റ​റി​യും പി​ന്നീ​ട് കോ​ഴി​ക്ക​മ്പ​നി​യും ആ​രം​ഭി​ച്ചു. കോ​ഴി​ക്ക​മ്പ​നി പൂ​ട്ടി​യ​തോ​ടെ റൂ​ബി ആ​ൻ​ഡ് ക​മ്പ​നി ഈ ​സ്ഥ​ലം ഇ​റ്റാ​ലി​യ​ൻ സ്ഥാ​പ​ന​മാ​യ കേ​ര ഫൈ​ബ​ർ ടെ​കി​നു മ​റി​ച്ചു​വി​റ്റു.
ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ കാ​ടു​ക​യ​റി ഈ ​സ്ഥ​ലം ന​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വി​ടെ ജൈ​വ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലെ ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ പെ​രു​മ കേ​വ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. ക​ഞ്ഞി​ക്കു​ഴി​യി​ലും മാ​രാ​രി​ക്കു​ള​ത്തും ആ​ല​പ്പു​ഴ​യി​ലു​മെ​ല്ലാം ജൈ​വ​കൃ​ഷി ഇ​ന്നൊ​രു ട്രെ​ൻ​ഡാ​യി മ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​ൻ സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ ടി.​എം തോ​മ​സ് ഐ​സ​ക്കെ​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും.
മാ​രാ​രി​ക്കു​ളം എം​എ​ൽ​എ ആ​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ് ഐ​സ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​കൃ​ഷി​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്.
ഐ​സ​കി​ന്‍റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ “അ​ന്യം നി​ന്നു പോ​യെ കൃ​ഷി​യെ​ന്ന സം​സ്കാ​ര​ത്തെ മ​ട​ക്കി​കൊ​ണ്ടു വ​ര​ൽ’. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും കു​ടും​ബ​ശ്രീ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പി​ന്നീ​ട് യു​വാ​ക്ക​ളി​ലേ​ക്കെ​ത്തി.
ജൈ​വ​പ​ച്ച​ക്ക​റി രം​ഗ​ത്തു സ്വ​യം​പ​ര്യാ​പ്‌​ത​ത​യി​ലേ​ക്കു​ള്ള കേ​ര​ള​ത്തി​ന്‍റെ ചു​വ​ടു​വ​യ്പ്പി​നു​ള്ള തു​ട​ക്കം ഇ​വി​ടെ നി​ന്നാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ക​ഞ്ഞി​ക്കു​ഴി. 18 വാ​ര്‍ഡു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്; എ​ണ്ണാ​യി​രം വീ​ടു​ക​ളും. ഈ ​വീ​ടു​ക​ളെ​ല്ലാം ത​ന്നെ ഇ​പ്പോ​ള്‍ ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ ഉ​ൽ​പാ​ദ​ക​രാ​ണ്.
ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​താ​യി​രു​ന്നു ജൈ​വ കൃ​ഷി ആ​രം​ഭി​ച്ച​പ്പോ​ഴു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. പ​ഞ്ചാ​യ​ത്തു ഭ​രി​ച്ചി​രു​ന്ന ഇ​ട​തു​പ​ക്ഷം ക​ര്‍ഷ​ക​ന്‍റെ ഉ​ല്‍പ്പ​ന്നം വാ​ങ്ങു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചു.
മ​ണ്ണി​ല്‍ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ര്‍ഷ​ക​ന് എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ളും ഇ​ന്നും പ‍ഞ്ചാ​യ​ത്ത് ചെ​യ്തു​വ​രു​ന്നു. പു​റ​മേ,​ വി​വി​ധ നേ​ട്ട​ങ്ങ​ളു​ടെ രൂ​പ​ത്തി​ല്‍ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു. പാ​ലു​ൽ​പാ​ദ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ റെ​ക്കോ​ര്‍ഡ് നേ​ട്ട​മാ​ണ് പ‍ഞ്ചാ​യ​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. മി​ക​ച്ച യു​വ​ക​ര്‍ഷ​ക​നും ക​ര്‍ഷ​ക​യ്ക്കു​മു​ള​ള സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​ങ്ങ​ളും ഈ ​ഗ്രാ​മ​ത്തി​ലേ​ക്കു വ​ന്ന​ണ​ഞ്ഞു. ക​ഞ്ഞി​ക്കു​ഴി​യു​ടെ കൃ​ഷി​രീ​തി മാ​തൃ​ക​യാ​ക്കാ​ന്‍ ഇ​ന്ന് കൃ​ഷി- മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടേ​ക്കു വ​രു​ന്നു​ണ്ട്. അ​ങ്ങ​നെ ഉ​ൽ​പാ​ദ​ന,​ വി​പ​ണ​ന മേ​ഖ​ല​ക​ളി​ൽ ക‍ഞ്ഞി​ക്കു​ഴി പു​ത്ത​ന്‍ മാ​തൃ​ക​യാ​കു​ന്നു.
പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യാ​യ​തു​കൊ​ണ്ടു വാ​യ്പ ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ മ​ടി​ച്ച കാ​ല​ത്ത് അ​തി​നെ മ​റി​ക​ട​ക്കു​ന്ന​തി​ന് ഐ​സ​ക് ക​ണ്ടെ​ത്തി​യ വ​ഴി​യാ​യി​രു​ന്നു 1000 രൂ​പ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് ആ​യി​രം രൂ​പ​യ്ക്കു​ള്ള ജൈ​വ​പ​ച്ച​ക്ക​റി​യെ​ന്ന ആ​ശ​യം. കാ​ർ​ഷി​ക രം​ഗ​ത്ത് അ​തി​ന​കം പേ​രെ​ടു​ത്തി​രു​ന്ന ക​ഞ്ഞി​ക്കു​ഴി​യി​ൽ അ​തോ​ടെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി വേ​രു​പി​ടി​ച്ചു. യു​വാ​ക്ക​ൾ കൂ​ടു​ത​ലാ​യി ക​ട​ന്നു​വ​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തും ഐ​സ​കാ​യി​രു​ന്നു.
“”എ​ന്നെ​പ്പോ​ലൊ​രു സാ​ധാ​ര​ണ​ക്കാ​ര​നെ സ​ഹാ​യി​ച്ചി​ട്ട് സാ​റി​ന് എ​ന്തു​കി​ട്ടാ​നാ​ണ്… പ​ക്ഷേ ഞ​ങ്ങ​ൾ​ക്കൊ​പ്പം എ​പ്പോ​ഴും അ​ദ്ദേ​ഹ​മു​ണ്ട്. എ​ന്തെ​ങ്കി​ലും ഒ​രാ​വ​ശ്യം പ​റ​ഞ്ഞാ​ൽ മ​ന്ത്രി​യാ​ണെ​ങ്കി​ലും സാ​ർ ഓ​ടി​യെ​ത്തും. ഇ​തു​വ​ഴി വ​ന്നാ​ൽ കൃ​ഷി സ്ഥ​ലം ക​ണ്ടി​ട്ടേ പോ​കൂ. എ​ന്തു സ​ഹാ​യ​ത്തി​നും ഞ​ങ്ങ​ടെ സാ​റു​ണ്ട് കൂ​ടെ…’’ തോ​മ​സ് ഐ​സ​ക്കി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​മ്പോ​ൾ യു​വ ക​ർ​ഷ​ക​ൻ ജ്യോ​തി​ഷ് വാ​ചാ​ല​നാ​കു​ന്നു.
ജ്യോ​തി​ഷി​നു മാ​ത്ര​മ​ല്ല,​ ക​ഞ്ഞി​ക്കു​ഴി​യി​ലെ മി​ക്ക ക​ർ​ഷ​ക​ർ​ക്കും ഐ​സ​ക്കി​നെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തും ഇ​തു ത​ന്നെ. കാ​ര​ണം അ​വ​ർ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ന്ന​പ്പോ​ൾ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ​ത് മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല. പ​തി​നൊ​ന്നാം​മൈ​ലി​ലെ പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ലം ജൈ​വ​കൃ​ഷി​ക്കാ​യി മാ​റ്റി​യെ​ടു​ത്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി​രു​ന്നു. ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മ​റ്റു മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ലും കു​റി​ച്ചു. അ​തോ​ടെ ജൈ​വ പ​ച്ച​ക്ക​റി അ​ന്വേ​ഷി​ച്ച് ആ​ളു​ക​ൾ ക​ഞ്ഞി​ക്കു​ഴി​യി​ലേ​ക്കെ​ത്തി.
ജ്യോ​തി​ഷി​ന്‍റെ മി​ക​വു മ​ന​സി​ലാ​ക്കി​യ ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി ഇ​ന്നു കൃ​ഷി​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള ആ​ധു​നി​ക കൃ​ഷി യ​ന്ത്ര​ങ്ങ​ളും ക​ഞ്ഞി​ക്കു​ഴി​യി​ലെ​ത്തി. അ​ഞ്ച​ര​യേ​ക്ക​റി​നെ മൂ​ന്നാ​യി തി​രി​ച്ചാ​ണ് കൃ​ഷി.
നി​ല​വി​ൽ ഒ​രു കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ദി​നം പ്ര​തി 25 കി​ലോ വെ​ണ്ട​യ്ക്ക, 20 മു​ത​ൽ 25 വ​രെ കി​ലോ വ​രെ പ​യ​ർ, മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ കി​ലോ മു​ള​ക്, അ​ഞ്ച് കി​ലോ പ​ട​വ​ല​ങ്ങ, 15 കി​ലോ ചീ​ര, ര​ണ്ട് കി​ലോ ത​ക്കാ​ളി എ​ന്നി​ങ്ങ​നെ ല​ഭി​ക്കു​ന്നു. കൂ​ടാ​തെ അ​ഞ്ചു കു​ള​ങ്ങ​ളി​ൽ മ​ത്സ്യ​ക്കൃ​ഷി. പ​ശു ഫാ​മി​നും കോ​ഴി ഫാ​മി​നു​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു. അ​ഞ്ച​ര​യേ​ക്ക​ർ സ്ഥ​ല​ത്തു നി​ന്ന് സ​മീ​പ​ത്തെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജ്യോ​തി​ഷും ദി​വ്യ​യും.
ആ​ല​പ്പു​ഴ​യി​ൽ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പാ​ത​യി​ലെ​ത്തി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല- ആ​ല​പ്പു​ഴ യാ​ത്ര​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്കി​രു​വ​ശ​ത്തും ക​ഞ്ഞി​ക്കു​ഴി ജൈ​വ പ​ച്ച​ക്ക​റി എ​ന്ന ബോ​ർ​ഡി​നു കീ​ഴി​ൽ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് ഈ ​നാ​ടി​ന്‍റെ വി​ള​വാ​ണ്.
വ​ഴി​യോ​ര​ങ്ങ​ളി​ൽ വ​ച്ചു പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തും പ​ച്ച​ക്ക​റി തൈ​ക​ൾ.. ആ​ല​പ്പു​ഴ ഉ​റ​ക്കം​വി​ട്ട് ഉ​ണ​രു​ക​യാ​ണ്. പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ജ​ന​കീ​യ വി​ക​സ​ന​ത്തി​ന്‍റെ പാ​ത തെ​ളി​ക്കു​ക​യാ​ണ് കി​ഴ​ക്കി​ന്‍റെ വെ​നീ​സ്.
നാ​ളെ: മാ​ലി​ന്യ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി