FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

ബാർ കോഴ:വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Wednesday, Sep 13, 2017,11:49 IST By മെട്രൊ വാർത്ത A A A

കൊച്ചി: ബാർകോഴക്കോസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്നും അല്ലെങ്കിൽ കേസ് അവസാനിപ്പിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ കെഎം മാണി നൽകിയിരിക്കുന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.