FLASH NEWS
Breaking News
മൂന്നാറിൽ ഹർത്താലിനിടെ അക്രമം
Editorial

യെ​സ് 3 ഡി ​സം​ഗ​മം വി​ജ​യ​ത്തു​ട​ക്ക​മാ​വ​ട്ടെ

Wednesday, Sep 13, 2017,10:00 IST By മെട്രൊ വാർത്ത A A A

അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ​ത്തി​നും ആ​ഗോ​ള സം​രം​ഭ​ക​ത്വ​ത്തി​നും രാ​ജ്യ​ത്തി​നും മാ​തൃ​ക​യാ​ണ് കേ​ര​ളം. ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം (ജിം) ​ന​ട​ത്തി പേ​രെ​ടു​ത്ത സം​സ്ഥാ​നം പി​ന്നീ​ട് യു​വ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തി സ്റ്റാ​ർ​ട്ട് അ​പ് പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ ഈ ​ന​വീ​ന ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി കേ​ര​ള​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​വ​സാ​യ മ​ന്ത്രി​യും ആ​യി​രി​ക്കു​മ്പോ​ഴാ​ണ്, 2003ൽ ​കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം ന​ട​ത്തു​ന്ന​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് ഒ​ട്ടെ​ല്ലാ മ​ന്ത്രി​സ​ഭ​ക​ളും ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം ന​ട​ത്തി​യി​ട്ടു​ണ്ട്. പൊ​തു മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ​കി​ട സ്വ​കാ​ര്യ സം​രം​ഭ​ക​രെ ആ​ക​ർ​ഷി​ച്ച് ഇ​വി​ടെ വ​ൻ​തോ​തി​ൽ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നു ജിം. ​ഈ ആ​ശ​യ​ത്തി​ന് ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ പ്രാ​മു​ഖ്യം ല​ഭി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം നേ​ടി​യ​ത് ഗു​ജ​റാ​ത്ത് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളാ​ണ്.
ഏ​താ​ണ്ട് ഇ​തേ കാ​ല​ത്താ​ണ് ടെ​ക്നോ പാ​ർ​ക്ക് ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ എ​ന്ന പേ​രി​ൽ ന​വീ​ന സം​രം​ഭ​ക​ത്വ പ​ദ്ധ​തി​ക്കു വ്യ​വ്യ​സാ​യ വി​ക​സ​ന വി​ഭാ​ഗം രൂ​പം ന​ൽ​കി​യ​ത്. അ​തു പി​ന്നീ​ടു സം​സ്ഥാ​ന സ്റ്റാ​ർ​ട്ട് അ​പ് മി​ഷ​നാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചു. സം​രം​ഭ​ക​ത്വ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ, കോ​ളെ​ജ് ത​ലം മു​ത​ൽ ക​ണ്ടെ​ത്തി, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശി​ലീ​ന​വും ന​ൽ​കി മി​ക​ച്ച സം​രം​ഭ​ക​രാ​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. എ​റ​ണാ​കു​ള​ത്ത് ക​ള​മ​ശേ​രി​യി​ൽ കി​ൻ​ഫ്ര വ​ക 13.2 ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള ഐ​ടി പ്രോ​ജ​ക്റ്റു​ക​ള​ട​ക്കം ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ​ക്കു സ്റ്റാ​ർ​ട്ട് അ​പ് വി​ല്ലെ​ജി​ൽ തു​ട​ക്കം കു​റി​ക്കാ​നാ​യി. യു​എ​സി​ലെ പ്ര​സി​ദ്ധ​മാ​യ സി​ലി​ക്ക​ൻ വാ​ലി​യി​ലേ​ക്കു വ​രെ ക​ള​മ​ശേ​രി​യി​ൽ നി​ന്ന് ഐ​ടി മി​ക​വു​ക​ൾ വി​മാ​നം ക​യ​റി. ഇ​ന്നി​പ്പോ​ൾ ഇ​രു​നൂ​റി​ല​ധി​കം സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ കേ​ര​ള​ത്തി​ൽ മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ​യും സം​രം​ഭ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി, സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ ന​ട​ന്ന സ്റ്റാ​ർ​ട്ട് അ​പ് സം​ര​ഭ​ക​ത്വ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. പ​ങ്കെ​ടു​ത്ത​വ​രു​ടെ ബാ​ഹു​ല്യ​മോ, മി​ക​വോ മാ​ത്ര​മ​ല്ല അ​തി​നു കാ​ര​ണം. മി​ക​വാ​ർ​ന്ന ഒ​ട്ടേ​റെ ന​വീ​ന ആ​ശ​യ​ങ്ങ​ളാ​ണ് ഈ ​സം​ഗ​മ​ത്തി​ൽ ഉ​രു​ത്തി​രി​ഞ്ഞ​ത്.
കേ​ര​ള​ത്തി​ൽ നി​ന്നു തൊ​ഴി​ൽ തേ​ടി പു​റ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്കു പ​ക​രം, കേ​ര​ള​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ ഇ​വി​ടു​ത്തെ യു​വ സം​രം​ഭ​ക​രെ വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​രു​മെ​ന്നാ​ണു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​നും പ്ര​ഖ്യാ​പി​ച്ച​ത്. കേ​ട്ടി​രി​ക്കാ​ൻ സു​ഖ​മു​ള്ള​താ​ണ് ഈ ​പ്ര​സ്താ​വ​ന​ക​ൾ. എ​ന്നാ​ൽ, ഇ​തേ പ്ര​സ്താ​വ​ന ത​ന്നെ ആ​ന്‍റ​ണി മു​ത​ലി​ങ്ങോ​ട്ടു​ള്ള എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രും കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ത​ലാ​യ വ്യ​വ​സാ​യ മ​ന്ത്രി​മാ​രും ആ​വ​ർ​ത്തി​ച്ചു​പോ​രു​ന്ന​തു​മാ​ണ്. ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ വ​ള​രെ​ക്കൂ​ടു​ത​ൽ പ​ണം ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട് കേ​ര​ളം. ഈ ​പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​തും ന​മ്മ​ൾ ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, 2003 മു​ത​ലി​ങ്ങോ​ട്ടു പ​രി​ശോ​ധി​ച്ചാ​ൽ പ്ര​തീ​ക്ഷി​ച്ച​തു പോ​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ കാ​ല​യ​ള​വി​ൽ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും വ​ൻ​തോ​തി​ൽ വ്യ​വ​സാ​യ​ക്കു​തി​പ്പ് ന​ട​ത്തി. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​ർ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കെ​ല്ലാം വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള സം​രം​ഭ​ക​ർ ഇ​ര​ച്ചു ക​യ​റി​യ​പ്പോ​ൾ, കേ​ര​ളം കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ന്നു. ഇ​വി​ടേ​ക്കു കൂ​ടു​ത​ൽ വ്യ​വ​സാ​യ​ങ്ങ​ൾ വ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഉ​ള്ള​തു ത​ന്നെ പ​ല​തും അ​ട​ച്ചു​പൂ​ട്ടി​പ്പോ​വു​ക​യും ചെ​യ്തു.
സ്റ്റാ​ർ​ട്ട് അ​പ്പു​ക​ളു​ടെ അ​വ​സ്ഥ കു​റ​ച്ചു കൂ​ടി മെ​ച്ച​പ്പെ​ട്ട​താ​ണ്. ഇ​തി​ന​കം 200 സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ മി​ക​വു കാ​ട്ടി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം പു​തി​യ ഇ​രു​നൂ​റ് സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ കൂ​ടി തു​ട​ങ്ങു​മെ​ന്നാ​ണു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​രു​പ​ത്ത​ഞ്ചു ല​ക്ഷം രൂ​പ വ​രെ പ്രാ​ഥ​മി​ക ഫ​ണ്ട് ആ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്, ഐ​ടി, മാ​നെ​ജ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ടേ​ൺ​ഓ​വ​ർ നേ​ടി​യ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ളു​മു​ണ്ട്. അ​പ്പോ​ഴും ഇ​തു​വ​രെ വെ​റും ഇ​രു​നൂ​റി​ൽ​പ്പ​രം സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന വ​സ്തു​ത ഒ​ട്ടും സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത​ല്ല. മു​പ്പ​തു ല​ക്ഷ​ത്തോ​ളം പേ​ർ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രും അ​ത്ര​യും ത​ന്നെ പ്ര​വാ​സി​ക​ളു​മു​ള്ള കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും ഏ​റെ സ​ഞ്ച​രി​ക്കാ​നു​ണ്ട്. കൃ​ഷി, ജൈ​വ​ഭ​ക്ഷ്യം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കാ​വും ഇ​നി കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ക.
ജിം, ​സ്റ്റാ​ർ​ട്ട് അ​പ് പോ​ലെ കേ​ര​ള​ത്തി​ന്‍റെ മ​റ്റൊ​രു സം​ഭാ​വ​ന ആ​യി​രു​ന്നു ടെ​ക്നോ പാ​ർ​ക്കു​ക​ൾ. രാ​ജ്യ​ത്താ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ടെ​ക്നോ പാ​ർ​ക്ക് തു​റ​ന്നെ​ങ്കി​ലും ഇ​ത​ര ടെ​ക്നോ​പാ​ർ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ളം വ​ള​രെ പി​റ​കി​ലാ​ണ്. അ​തേ​സ​മ​യം മി​ടു​ക്ക​ന്മാ​രാ​യ മ​ല​യാ​ളി​ക​ൾ പോ​ലും കേ​ര​ള​ത്തി​ന്‍റെ ടെ​ക്നോ​പാ​ർ​ക്കി​നെ കൈ​വി​ട്ട് ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി. ബാ​ങ്കു​ക​ളി​ൽ പ​ണം കു​മി​ഞ്ഞു കൂ​ടു​ക​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ൽ പൊ​തു നി​ക്ഷേ​പം വ​ർ​ധി​ക്കു​ക​യും ആ​ഗോ​ള വി​പ​ണി മ​ല​ർ​ക്കെ തു​റ​ന്നു കി​ട​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​വീ​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ, വ​മ്പ​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ക്കും ധ​നാ​ഗ​മ​ത്തി​നു​മാ​വ​ണം, യു​വ സം​രം​ഭ​ക​ർ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടേ​ണ്ട​ത്. അ​തി​നു​ള്ള കു​ഴ​ലൂ​ത്താ​ക​ട്ടെ, ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ യെ​സ് 3 ഡി ​സ്റ്റാ​ർ​ട്ട് അ​പ് സം​ഗ​മ​ത്തി​ൽ ഉ​യ​ർ​ന്നു കേ​ട്ട​ത്.