FLASH NEWS
Breaking News
ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല ബസ് പണിമുടക്ക്
Cinema

രാമലീല സെപ്റ്റംബർ 28 ന്

Wednesday, Sep 13, 2017,11:03 IST By മെട്രൊ വാർത്ത A A A

കൊച്ചി: പല തവണ റിലീസ് മാറ്റിയ രാമലീല 28 ന് തീയേറ്ററുകളിലേക്ക്. ദിലീപ് നായകനാകുന്ന ചിത്രത്തിൽ അദേഹം ഒരു രാഷ്ട്രീയക്കാരനായണ് വേഷമിടുന്നത്.രാമനുണ്ണിയെന്നാണ് ദിലീപ് അവതരപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ദിലീപ് അറസ്റ്റിലാകുന്ന സമയത്ത് പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു ചിത്രം.ജുലൈ 7 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് മാറ്റുകയായിരുന്നു. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രം കൂടിയാണിത്.

പ്രയാഗാ മാർട്ടിൻ നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടി രാധികാ ശരത്കുമാർ, വിജയരാഘവൻ, മുകേഷ് തുടങ്ങി വലിയ താരനിരയാണ് അണി നിരക്കുന്നത്. സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം.