FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Sports

റെ​യ്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടു

Wednesday, Sep 13, 2017,10:39 IST By സ്വന്തം ലേഖകൻ A A A

ഇ​​റ്റാ​​വ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം സു​​രേ​​ഷ് റെ​​യ്ന വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ​​നി​​ന്നും ര​​ക്ഷ​​പെ​​ട്ടു. റെ​​യ്ന സ​​ഞ്ച​​രി​​ച്ച റേ​​ഞ്ച് റോ​​വ​​റി​​ന്‍റെ ട​​യ​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ദു​​ലീ​​പ് ട്രോ​​ഫി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ ബ്ലൂ​​വി​​ന്‍റെ നാ​​യ​​ക​​നാ​​യ റെ​​യ്ന മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഗാ​​സി​​യാ​​ബാ​​ദി​​ൽ​​നി​​ന്ന് കാ​​ൺ​​പൂ​​രി​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്നു.
ഇ​​റ്റാ​​വ​​യി​​ലെ ഫ്ര​​ണ്ട​​സ് കോ​​ള​​നി​​യി​​ൽ ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ ര​​ണ്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​മി​​ത​​വേ​​ഗ​​ത​​യി​​ലാ​​യി​​രു​​ന്ന റേ​​ഞ്ച് റോ​​വ​​റി​​ന്‍റെ പി​​ന്നി​​ലെ ച​​ക്ര​​മാ​​ണ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്. എ​​ന്നാ​​ൽ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ താ​​രം ര​​ക്ഷ​​പെ​​ട്ടു. എ​​സ്‌​​യു​​വി​​യി​​ൽ മാ​​റി​​യി​​ടാ​​ൻ‌ ട​​യ​​ർ ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ താ​​രം ഇ​​വി​​ടെ കു​​ടു​​ങ്ങി. നാ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നെ​​ത്തി​​യ പൊ​​ലീ​​സ് മ​​റ്റൊ​​രു വാ​​ഹ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് താ​​രം യാ​​ത്ര തു​​ട​​ർ​​ന്ന​​ത്.