FLASH NEWS
Breaking News
ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല ബസ് പണിമുടക്ക്
kerala

വധഭീഷണി ഉണ്ടായിരുന്ന വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

Wednesday, Sep 13, 2017,12:34 IST By മെട്രൊ വാർത്ത A A A

പാലക്കാട് :കോട്ടായിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുളയ്ക്കപ്പറമ്പ് സ്വാമിനാഥൻ (72) ഭാര്യ പ്രേമ (62) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊലപാതകസംഘത്തിൽ രണ്ടിലേറെ പേരുണ്ടായിരുന്നുവെന്നാണ് സൂചന.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി അക്രമികൾ മുളകുപൊടി വിതറുകയും ചെയ്തു. സ്വാമിനാഥനെ കഴുത്തറത്തും ഭാര്യ പ്രേമയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ഇവരുടെ മരുമകൾ ഷീജയ്ക്ക് അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ കെട്ടിയിട്ട് വായിൽ തുണി തിരുകി കയറ്റിയ നിലയിലാണ് കണ്ടെത്തിയത്.

രാവിലെ പാലുമായി വീട്ടിലെത്തിയ സ്ത്രീയാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുക ആയിരുന്നു. ഒരാഴ്ച മുമ്പ് ഇവരെ ആരോ പിന്തുടരുന്നതായി ആലത്തൂർ പൊലീസിന് പരാതി നൽകിയെങ്കിലും വേണ്ട രീതിയിൽ പൊലീസ് കേസ് പരിഗണിച്ചില്ലെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.