FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷൻ

Wednesday, Sep 13, 2017,11:38 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാൻ കോൺഗ്രസിൽ തീരുമാനം. ഇത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകൾ ചർച്ച നടത്തി. അടുത്ത ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച ഉടൻ തന്നെ നടത്തുമെന്നും സൂചനയുണ്ട്.

കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് എ, ഐ ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച നടത്തിയിരിക്കുന്നത്.