FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

നടിയെ അധിക്ഷേപിച്ചെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി

Wednesday, Sep 13, 2017,21:28 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയെന്നാരോപിച്ച് തലശേരി എംഎല്‍എ എ.എന്‍. ഷംസീറിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതി നല്‍കിയത്. ഷംസീര്‍ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റേതെന്ന് കാണിച്ച് വീഡിയോ ദൃശ്യങ്ങളും പരാതിക്കാരന്‍ കൈമാറി. രണ്ട് മാസം മുമ്പ് മലപ്പുറത്ത് നടന്ന പൊതുപരിപാടിയില്‍ ഷംസീര്‍ നടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി. മുന്‍പ് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു, പി.സി. ജോര്‍ജ് എംഎല്‍എ, കമല്‍ഹാസന്‍, എസ്.എന്‍. സ്വാമി എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു.