FLASH NEWS
Breaking News
അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് കെ.‌ടി മൈക്കിളിനെ പ്രതി ചേർത്തു
India

വരുംദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് പെട്രോളിയംമന്ത്രി

Wednesday, Sep 13, 2017,18:20 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് പെട്രോളിയംമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ക്രൂഡോയില്‍ വില ഉയര്‍ന്നതാണു പെട്രോള്‍ വില കൂടാന്‍ കാരണം. വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വില കുറയുമെന്നാണു നിഗമനം. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു വിലയില്‍ വ്യത്യാസം കൊണ്ടുവരുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്നു മന്ത്രി പറഞ്ഞു. ടെക്‌സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് പെട്രോളിയംമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.