FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

Wednesday, Sep 13, 2017,19:28 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: നടന്‍ കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാര്‍ട്ടി കമല്‍ഹാസന്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ജനങ്ങളെ രാഷ്ട്രീയ ബോധമുള്ളവരാക്കണമെന്നാണ് കമല്‍ഹാസന്‍ താത്പര്യപ്പെടുന്നതെന്നും സ്വന്തം നിലയില്‍ ഭരണത്തിന്റെ തലപ്പത്തേക്ക് എത്തിച്ചേരാനല്ല താരം മുന്‍ഗണന നടത്തുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇടതു പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തി രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞ കമല്‍ഹാസന്‍ സിപിഎമ്മില്‍ ചേരുമെന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് മടങ്ങിയ കമല്‍ഹാസന്‍ താന്‍ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു. ഡിഎംകെയോ അണ്ണാ ഡിഎംകെയോ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രധാന രാഷ്ട്രീയ സഖ്യ നീക്കങ്ങള്‍ നടത്തുന്നതിന് മുന്‍പ് തന്നെ തന്റെ നയം പ്രഖ്യാപിക്കാനാണ് താരത്തിന്റെ തീരുമാനം. ഫാന്‍സ് അസോസിയേഷനുകളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കമല്‍ഹാസന്റെ നീക്കം.