FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Breaking News

പ്രവാസി വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

Wednesday, Sep 13, 2017,21:57 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പ്രവസികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നു. പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്കാണ് ഈ നിബന്ധന. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് നല്‍കിയത്. ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്‌ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനക്കേസുകളില്‍ ഇടപെടാന്‍ നിലവില്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ – ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനിടെ, പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നടപടികളുമായി യുഐഡിഎഐ മുന്നോട്ടുപോകുകയാണ്. എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഒഫ് ഇന്ത്യ, പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. നിലവില്‍, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും, വീസയുള്ള വിദേശികള്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ എന്റോള്‍ ചെയ്യാന്‍ സൗകര്യമുണ്ട്.