FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വന്‍ വരവേല്‍പ്പ്

Wednesday, Sep 13, 2017,18:03 IST By സ്വന്തം ലേഖകൻ A A A

അഹമ്മദാബാദ്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രയെ പ്രോട്ടോക്കോള്‍ മറിടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. 12ാമത് ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പം ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുടെ ശിലാസ്ഥാപനവും ഷിന്‍സോ ആബെ നിര്‍വഹിക്കും.

കോട്ട് ധരിച്ച് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ആബെ ഉടന്‍ തന്നെ കുര്‍ത്തയും ഭാര്യ അകി ആബെ ചുരുദാറും ധരിച്ച് ഇന്ത്യക്കാരായി. ഗാന്ധിജിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന സബര്‍മതി ആശ്രമം വരെ സംഘടിപ്പിച്ചിരുന്ന റോഡ് ഷോയില്‍ ആബെയും ഭാര്യയും മോദിയോടൊപ്പം പങ്കെടുത്തു. ആശ്രമത്തില്‍ ആബെ സന്ദര്‍ശനം നടത്തി.

ആബെയെ സ്വീകരിക്കുന്നതിനായി പല നിറത്തിലുള്ള വര്‍ണ വിളക്കുകള്‍ ഉപയോഗിച്ച് ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ അലങ്കരിച്ചിരിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത നൃത്ത രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ആബെയെയും ഭാര്യയെയും വിമാനത്താവളത്തില്‍ എതിരേറ്റത്.