FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
India

ഗൗരി ലങ്കേഷിന്റെ സഹോദരനെ ചോദ്യം ചെയ്തു

Wednesday, Sep 13, 2017,20:16 IST By സ്വന്തം ലേഖകൻ A A A

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 17 വര്‍ഷമായി ഗൗരി ലങ്കേഷും സഹോദരനും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ ഇന്ദ്രജിത്ത് തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006ല്‍ ഗൗരി പരാതി നല്‍കിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ അന്വേഷണ സംഘത്തില്‍ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.