FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
World

കാബൂളില്‍ ചാവേര്‍ ആക്രമണം; ഒമ്പതു മരണം

Wednesday, Sep 13, 2017,18:41 IST By സ്വന്തം ലേഖകൻ A A A

കാബൂള്‍: അഫ്ഘാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കാബൂള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന സമയമാണു പൊട്ടിത്തെറിയുണ്ടായത്. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ കൂടുതല്‍ പേര്‍ സിവിലിയന്‍മാരാണെന്നാണു റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിനു പുറത്ത് ആളുകള്‍ കൂടിനിന്ന സ്ഥലത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ഇതുവരെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.