FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയ്ൻ പദ്ധതിക്ക് തറക്കല്ലിട്ടു

Thursday, Sep 14, 2017,12:00 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ ബുളറ്റ് ട്രെയ്ൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തറക്കല്ലിട്ടു.അഹമ്മദാബാദിലെ സബർമതി ആശ്രമത്തിന് സമീപമായിരുന്നു ചടങ്ങുകൾ നടത്തിയത്.

2022 ഓഗസ്റ്റ് 15 ന് മുമ്പ് പദ്ധതി പൂർത്തികരിക്കുവാനാണ് ലക്ഷ്യമിടുന്നത്. 508 കിലോമീറ്റർ പാതയിൽ 12 സ്റ്റേഷനുകളാണ് നിർമ്മിക്കുന്നത്. 21 കിലോമീറ്റർ നീളമുള്ള തുരങ്കവും പദ്ധതിയുടെ ഭാഗമാണ്. നിർമ്മാണച്ചെലവിന്‍റെ  81 ശതമാനവും ജപ്പാൻ ഇന്‍റർനാഷണൽ കോർപ്പറേഷനാണ് വഹിക്കുന്നത്. 50 വർഷം കൊണ്ട് ഇന്ത്യ ഈ പണം തിരിച്ച് നൽകണം.