FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Business

ഇ​സാ​ഫ് മൈ​ക്രോ​മാ​ര്‍ട്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും

Thursday, Sep 14, 2017,10:56 IST By സ്വന്തം ലേഖകൻ A A A

തൃ​ശൂ​ര്‍: ഇ​സാ​ഫ് റീ​ട്ടെ​യ്ൽ ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ഇ​സാ​ഫ് മൈ​ക്രോ​മാ​ര്‍ട്ട് പ്ര​ഥ​മ ഔ​ട്ട്‌​ലെ​റ്റ് തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ന​ടു​ത്ത് നെ​ല്ലി​ക്കു​ന്നി​ല്‍ ആ​രം​ഭി​ച്ചു. തൃ​ശൂ​ര്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​ല്‍. റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സാ​ഫ് റീ​ട്ടെ​യ്ല്‍ ഡ​യ​റ​ക്റ്റ​ര്‍ അ​ലോ​ക് തോ​മ​സ് പോ​ള്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​സാ​ഫ് സ്ഥാ​പ​ക​നും ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ള്‍ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​കെ.​ആ​ര്‍. ഈ​നാ​ശു അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഇ​സാ​ഫ് സ​ഹ​സ്ഥാ​പ​ക​യും ഇ​സാ​ഫ് കോ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി ചെ​യ​ര്‍മാ​നു​മാ​യ മെ​റീ​ന പോ​ള്‍ ആ​ദ്യ​വി​ല്‍പ്പ​ന നി​ര്‍വ​ഹി​ച്ചു.
ഇ​സാ​ഫ് സ്മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് ഡ​യ​റ​ക്റ്റ​ര്‍ എ. ​അ​ക്ബ​ര്‍, പ്ര​ഥ​മ ഉ​പ​ഭോ​ക്താ​വ് ബീ​ന സ​ണ്ണി, ഇ​സാ​ഫ് റീ​ട്ടെ​യ്ൽ ലി​മി​റ്റ​ഡ് സി​ഇ​ഒ അ​ശോ​ക് ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​രി​ല്‍ നി​ന്നും ഇ​സാ​ഫ് സം​ഘാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കു​ന്ന നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​സാ​ഫ് മൈ​ക്രോ​മാ​ര്‍ട്ടു​ക​ളി​ല്‍ വി​ല്‍പ്പ​ന ന​ട​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​സാ​ഫി​ന്‍റെ സാ​ന്നി​ധ്യ​മു​ള​ള രാ​ജ്യ​ത്തെ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും മൈ​ക്രോ​മാ​ര്‍ട്ട് വ്യാ​പി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി വെ​ബ്സൈ​റ്റും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും ഉ​ട​ന്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് ഇ​സാ​ഫ് റീ​ട്ടെ​യ്ൽ ലി​മി​റ്റ​ഡ് ഡ​യ​റ​ക്റ്റ​ര്‍ അ​ലോ​ക് തോ​മ​സ് പോ​ള്‍ പ​റ​ഞ്ഞു.