FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

ഐ​ടി രം​ഗ​ത്തും ട്രെ​യ്ഡ് യൂ​ണി​യ​ൻ; തു​ട​ക്കം ടെ​ക്നോ​പാ​ർ​ക്കി​ൽ

Thursday, Sep 14, 2017,10:19 IST By പി.​ബി. ബി​ച്ചു A A A

തി​രു​വ​ന​ന്ത​പു​രം: ഐ​ടി രം​ഗ​ത്തെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ ടെ​ക്നോ​പാ​ർ​ക്ക് പ്രൊ​ഫ​ഷ​ന​ലു​ക​ൾ ട്രെ​യ്ഡ് യൂ​ണി​യ​ന്‍ ആ​രം​ഭി​ക്കു​ന്നു. തൊ​ഴി​ൽ രം​ഗ​ത്തെ ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് പു​റ​മേ പി​രി​ച്ചു​വി​ട​ല്‍ വ​ർ​ധി​ച്ച​തോ​ടെ​യാ​ണു തൊ​ഴി​ലാ​ളി യൂ​ണി​യ​നു നീ​ക്കം‌.
1000ഉം 500​ഉം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന 25 വീ​തം ക​മ്പ​നി​ക​ളും ചെ​റു​തും വ​ലു​തു​മാ​യ മ​റ്റ് 250 ക​മ്പ​നി​ക​ളു​മാ​ണ് ടെ​ക്നോ​പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ടി​സി​എ​സ് ഉ​ള്‍പ്പെ​ടെ വ​മ്പ​ന്‍ ക​മ്പ​നി​ക​ൾ അ​ടു​ത്തി​ടെ വ​ന്‍തോ​തി​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ പോ​ലും ന​ൽ​കാ​തെ​യാ​യി​രു​ന്നു ന​ട​പ​ടി. പ​ത്തു​വ​ര്‍ഷ​ത്തി​ല​ധി​കം തൊ​ഴി​ല്‍ പ​രി​ച​യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു വ​രെ ഇ​തി​നോ​ട​കം തൊ​ഴി​ൽ ന​ഷ്ട​മാ​യി.
പ്രൊ​ജ​ക്റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു പു​റ​ത്താ​കു​ന്ന അ​വ​സ്ഥ, ചെ​റു ക​മ്പ​നി​ക​ള്‍ വി​ദേ​ശ ക​മ്പ​നി​ക​ളി​ല്‍ ല​യി​ക്കു​മ്പോ​ള്‍ ക​മ്പ​നി​യു​ടെ ആ​സ്ഥാ​നം അ​വി​ടേ​ക്കു മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം എ​ന്നി​വ​യാ​ണ് പി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും ഓ​ട്ടൊ​മേ​ഷ​ന്‍ , ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സ് തു​ട​ങ്ങി​യ പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഐ​ടി രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ക്കു​മ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍ അ​ധി​കം ഇ​ല്ലാ​തെ ത​ന്നെ പ്ര​വ​ര്‍ത്തി​ക്കാ​നാ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം.
അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വ​മ്പ​ന്‍ ക​മ്പ​നി​ക​ളെ​ല്ലാം ഈ ​സാ​ങ്കേ​തി​ക വി​ദ്യ പൂ​ര്‍ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി ഉ​യ​ര്‍ന്ന ലാ​ഭം കൊ​യ്യാ​നാ​കും. ഇ​തു മു​ന്നി​ല്‍ക്ക​ണ്ടാ​ണ് ഇ​പ്പോ​ഴു​ള്ള പി​രി​ച്ചു​വി​ട​ലെ​ന്നു ജീ​വ​ന​ക്കാ​ര്‍.
മു​തി​ര്‍ന്ന ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​മ്പോ​ള്‍ ഉ​യ​ര്‍ന്ന ശ​മ്പ​ള​വും ന​ല്‍കേ​ണ്ടി വ​രും. ഇ​ത് ഒ​ഴി​വാ​ക്കി ചെ​റു​പ്പ​ക്കാ​രെ കു​റ​ഞ്ഞ​വേ​ത​ന​ത്തി​ല്‍ നി​യ​മി​ക്കാ​നാ​ണ് നീ​ക്കം. പ്ര​മു​ഖ ക​മ്പ​നി​ക​ളെ​ല്ലാം ഈ ​മാ​ര്‍ഗം സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ക​ണ്ട് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ നി​ന്ന് അ​നു​കൂ​ല നി​ല​പാ​ടു വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ആ​രം​ഭി​ക്കാ​ൻ നീ​ക്കം.
ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​റി​യി​ക്കു​വാ​നും നീ​തീ​ഉ​റ​പ്പു​വ​രു​ത്താ​നും സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ഒ​രു സ​മി​തി വേ​ണം. ഒ​പ്പം സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി, ജീ​വ​ന​ക്കാ​ര്‍, ഐ​ടി ക​മ്പ​നി ഉ​ട​മ​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സെ ​ക്യൂ​രി​റ്റി വെ​ല്‍ഫ​യ​ര്‍ ബോ​ര്‍ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.
മു​ന്‍പ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ 2008ല്‍ ​സ​ര്‍ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​യി​ല്ല. അ​ന്ന​ത്തെ സം​വി​ധാ​നം പു​ന​രു​ജ്ജീ​വി​പ്പി​ച്ച് തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം എ​ന്നാ​ണ് ജീ ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ഉ​ള്‍ക്കൊ​ള്ളി​ച്ചു​ള്ള യൂ​ണി​യ​ന്‍ ഈ ​വ​ര്‍ഷം ത​ന്നെ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

പി​ന്തു​ണ ന​ല്‍കും: വി. ​ശി​വ​ന്‍കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ​റ്റി​ക്കൊ​ണ്ട് ചി​ല ക​മ്പ​നി​ക​ള്‍ തൊ​ഴി​ല്‍രം​ഗ​ത്ത് ന​ട​ത്തു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ടെ​ക്നോ​പാ​ര്‍ക്കി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് എ​ല്ലാ വി​ധ പി​ന്തു​ണ​യും ന​ല്‍കു​മെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ശി​വ​ന്‍കു​ട്ടി.
തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ക​മ്പ​നി​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. ഐ​ടി പ്രൊ​ഫ​ഷ​ന​ലു​ക​ള്‍ക്ക് മാ​ന്യ​മാ​യി ജോ​ലി​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കേ​ണ്ട​ത് ക​മ്പ​നി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​തു ന​ല്‍കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ശി​വ​ന്‍കു​ട്ടി മെ​ട്രൊ​വാ​ര്‍ത്ത​യോ​ട്‌ പ​റ​ഞ്ഞു