FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Business

ഓ​ട്ടോ​മൊ​ബൈ​ല്‍ പി​ടി​ക്കാ​ന്‍ ചൈ​ന​യും ഇ​ന്ത്യ​യും

Thursday, Sep 14, 2017,10:49 IST By ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: പ​രി​സ്ഥി​തി സൗ​ഹൃ​ദ മു​ദ്രാ​വാ​ക്യ​വു​മാ​യി ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​പ​ണി പി​ടി​ക്കാ​ന്‍ ഇ​ന്ത്യ ചൈ​ന വാ​ര്‍. നി​ല​വി​ല്‍ യൂ​റോ​പ്യ​ന്‍ ക​മ്പ​നി​ക​ള്‍ കു​ത്ത​ക​യാ​ക്കി​യി​രി​ക്കു​ന്ന ഓ​ട്ടൊ​മൊ​ബൈ​ല്‍ മേ​ഖ​ല​യി​ല്‍ ഇ​ല​ക്‌ട്രിക് കാ​റു​ക​ളി​ലൂ​ടെ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നാ​ണ് ഇ​രു​കൂ​ട്ട​രു​ടെ​യും ശ്ര​മം.
ഇ​ല​ക്‌ട്രിക് കാ​ര്‍ വി​പ​ണി​യി​ലേ​ക്ക് ആ​ദ്യ ചു​വ​ട് വ​ച്ച​ത് ഇ​ന്ത്യ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി​ട്ടാ​ണ് ചൈ​ന​യു​ടെ രം​ഗ പ്ര​വേ​ശ​നം. പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന നി​രോ​ധി​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്കം തെ​ളി​യി​ക്കു​ന്ന​ത് അ​താ​ണ്. കൃ​ത്യ​മാ​യ ഒ​രു തി​യ​തി ഈ ​ല​ക്ഷ്യ​ത്തി​നാ​യി ചൈ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഓ​ട്ടൊ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ക്കു​ള്ള ക​ടു​ത്ത സ​ന്ദേ​ശ​മാ​യി​ട്ടാ​ണ് വി​പ​ണി ഇ​തി​നെ കാ​ണു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൈ​ന​യാ​ണ് ഏ​റ്റ​വും വ​ലി​യ ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​പ​ണി. അ​പ്പോ​ള്‍ അ​വി​ടെ​യു​ണ്ടാ​കു​ന്ന ഈ ​മേ​ഖ​ല​യെ സം​ബ​ന്ധി​ച്ച എ​ന്ത് ന​യം മാ​റ്റ​വും ലോ​ക വി​പ​ണി​യി​ലും നി​ഴ​ലി​ക്കും. അ​തി​നാ​ല്‍ ചൈ​നീ​സ് വി​പ​ണി പി​ടി​ക്കാ​നാ​വും എ​ല്ലാ​വ​രു​ടെ​യും ശ്ര​മം അ​ത് മു​ന്നി​ല്‍ ക​ണ്ടാ​ണ് ചൈ​ന​യു​ടെ നീ​ക്ക​വും.

നി​ല​വി​ലെ സ്ഥി​തി
നി​ല​വി​ലെ ഇ​ല​ക്‌ട്രിക് കാ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ ചൈ​ന​യാ​ണ് മു​ന്നി​ല്‍. അ​വി​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​തി​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്‌ട്രിക് കാ​ര്‍ വി​പ​ണി​യെ​ന്ന നി​ല​യി​ല്‍ ചൈ​ന യു​എ​സി​നെ മ​റി​ക​ട​ന്നി​രു​ന്നു. വി​ല്‍പ്പ​ന​യി​ല്‍ 50 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ചൈ​ന​യു​ടെ ഇ​ല​ക്‌ട്രിക്, ഇ​ല​ക്‌ട്രിക്‌ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ള്‍ക്കു​ണ്ടാ​യ​ത്. 3330,000 ഇ​ല​ക്‌ട്രി​ക്, ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വി​റ്റു​പോ​കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നാ​യി ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്കും സ​ബ്‌​സി​ഡി​ക​ള്‍ക്കു​മെ​ല്ലാം ചൈ​ന ബി​ല്യ​ണ്‍ ക​ണ​ക്കി​ന് ഡോ​ള​റാ​ണ് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ പ​ദ്ധ​തി
2030 ല്‍ ​ഇ​ന്ത്യ​യി​ലെ റോ​ഡു​ക​ള്‍ പൂ​ര്‍ണ​മാ​യും ഇ​ല​ക്‌ട്രിക്ക് കാ​റു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് പ്രാ​വ​ര്‍ത്തി​ക​മാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന പൂ​ര്‍ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​നും നി​ര്‍ദേ​ശ​മു​ണ്ട്. ഘ​ന​വ്യ​വ​സാ​യ വ​കു​പ്പും നീ​തി ആ​യോ​ഗും ചേ​ര്‍ന്ന് ഇ​ല​ക്‌ട്രിക് കാ​റു​ക​ളു​ടെ പ്ര​ചാ​രം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​യ​ത്തി​ന് രൂ​പം ന​ല്‍കി വ​രു​ക​യാ​ണ് അ​ടു​ത്ത വ​ര്‍ഷം ഈ ​ന​യം സ​ര്‍ക്കാ​ര്‍ പ്ര​ഖ്യ​പ​ന​മാ​യി പു​റ​ത്തു​വ​രും.
ചെ​ല​വ് കു​റ​യു​മെ​ന്നു​ണ്ടെ​ങ്കി​ല്‍ ആ​ളു​ക​ള്‍ ഇ​ല​ക്‌ട്രി​ക് കാ​റു​ക​ളി​ലേ​ക്ക് മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
പെ​ട്രോ​ള്‍ ഡീ​സ​ല്‍ കാ​റു​ക​ളി​ല്‍ നി​ന്ന് ഇ​ലക്‌ട്രിക് കാ​റു​ക​ളി​ലേ​ക്ക് ര​ണ്ടോ മൂ​ന്നോ വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മാ​റു​ന്ന​തി​ന് വൈ​ദ്യു​തി വ്യ​വ​സാ​യ​ത്തി​ന് സ​ര്‍ക്കാ​ര്‍ സ​ഹാ​യം ന​ല്‍കും. മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്ത് വ​ന്‍തോ​തി​ല്‍ ഇ​ല​ക്‌ട്രിക് കാ​റു​ക​ളാ​യി​രി​ക്കും നി​ര​ത്തി​ലി​റ​ങ്ങു​ക. ഇ​തി​നാ​യി നി​കു​തി നി​ര​ക്കു​ക​ളി​ലൊ​ക്കെ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കാ​നും സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​രു​തി ക​മ്പ​നി മോ​ഡ​ലി​ല്‍ പു​തി​യ ക​മ്പ​നി ത​ന്നെ ഇ​ലക്‌ട്രിക് കാ​റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ടാ​റ്റ അ​വ​രു​ടെ ഇ​ലക്‌ട്രിക് കാ​ര്‍ വി​ങി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ണം നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. നേ​ര​ത്തെ ഫ്രാ​ന്‍സും ബ്രി​ട്ട​നും ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2040 ആ​കു​മ്പോ​ഴേ​ക്കും എ​ല്ലാ ഡീ​സ​ല്‍, പെ​ട്രോ​ള്‍ കാ​റു​ക​ളു​ടെ​യും വി​ല്‍പ്പ​ന അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും പൂ​ര്‍ണ​മാ​യും ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളാ​കും നി​ര​ത്തി​ലി​റ​ങ്ങു​ക​യെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ലും മു​ന്നി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ​മ​യ പ​രി​ധി.

ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ
ഉ​യ​ര്‍ന്ന വി​ല​യും സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്ത​മാ​ക്കാ​നാ​വി​ല്ലെ​ന്ന​തും ഇ​ലക്‌ട്രിക് കാ​റു​ക​ളു​ടെ വി​പ​ണി​ക്കു ദോ​ഷം ചെ​യ്യു​മെ​ന്നാ​ണു പൊ​തു​വെ​യു​ള്ള ഇ​ന്ത്യ​യി​ലെ അ​ഭി​പ്രാ​യം.
എ​ന്നാ​ല്‍ ഇ​തു തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും പ്ല​ഗ്ഇ​ന്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ഇ​ടി​യു​ക​യാ​ണെ​ന്നു​മാ​ണു ബ്ലൂം​ബ​ര്‍ഗ് ന്യൂ ​എ​ന​ര്‍ജി ഫി​നാ​ന്‍സ് എ​ന്ന റി​സ​ര്‍ച്ച് ഗ്രൂ​പ്പി​ന്‍റെ പു​തി​യ റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്. വി​ല കു​റ​ഞ്ഞ ബാ​റ്റ​റി​ക​ള്‍ ല​ഭി​ക്കു​മെ​ന്ന​ത് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പ്ല​ഗ്ഇ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ക്കു പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പ​ഠ​നം വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​ത് യാ​തൊ​രു സ​ബ്‌​സി​ഡി​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ​യാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സം​ജാ​ത​മാ​യാ​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ഇ​ലക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു ചു​വ​ടു​മാ​റു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.