FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

കടകംപള്ളിയോട് വിശദീകരണം തേടും; കോടിയേരി ബാലകൃഷ്ണൻ

Thursday, Sep 14, 2017,15:30 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ അദേഹത്തോട് വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പാർ‌ട്ടി തീരുമാനം എടുക്കും. എന്താണ് സംഭവിച്ചെതന്നും അറിയില്ല.

ക്ഷേത്രദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല മന്ത്രിയില്‍ നിന്നുണ്ടായതെന്നായിരുന്നു അദേഹത്തിന്‍റെ വിമർശനം.