FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

Thursday, Sep 14, 2017,12:51 IST By മെട്രൊ വാർത്ത A A A

കൊച്ചി: ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. 60 ദിവസം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് തന്‍റെ പേരിലുള്ള ആരോപണം. നടിയുടെ നഗ്‌നചിത്രങ്ങളെടുക്കാൻ പറഞ്ഞുവെന്നാണ് തന്‍റെ പേരിലുള്ള കുറ്റമെന്നും അഡ്വ.ബി രാമൻപിള്ള നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നാലാം തവണയാണ് ദിലീപ് ജാമ്യഹർജി സമർപ്പിക്കുന്നത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് രണ്ട് തവണ ഹൈക്കോടതിയിലുമാണ് ജാമ്യഹർജി നൽകിയത്. ഇതിനിടെ കേസിൽ കുറ്റപത്രം വൈകാതെ നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.