FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

മോദി ദീർഘവീക്ഷണമുള്ള നേതാവെന്ന് ജപ്പാൻ പ്രധാനമന്ത്രി

Thursday, Sep 14, 2017,13:30 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദീർഘവീക്ഷണമുള്ള നേതാവാണെന്ന് ജാപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. രണ്ട് വർഷം മുമ്പ് ബുള്ളറ്റ് ട്രെയ്ൻ കൊണ്ടു വരാനുള്ള തീരുമാനം മോദി എടുത്തത് പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആദ്യ ബുളറ്റ് ട്രെയ്ന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിടുന്നതിനിടെയാണ് അദേഹം മോദിയെ വാനോളം പുകഴ്ത്തിയത്. ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി 2022 ടെ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.