FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

രാമലീല; ടോമിച്ചൻ മുളകുപാടത്തിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

Thursday, Sep 14, 2017,13:43 IST By മെട്രൊ വാർത്ത A A A

കൊച്ചി: രാമലീല പ്രദർശിപ്പിക്കാൻ തിയറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ടോമിച്ചൻ മുളകുപാടം നൽകിയ ഹർജി ഹൈക്കോടതി തള്ളി. പൊതുവികാരം കണക്കിലെടുത്ത് ദിലീപിനെ പൊലീസ് കോടതിയിൽ ഹാജരാക്കുന്നില്ല. ദിലീപിനെ പിന്തുണച്ച ശ്രീനിവാസന്‍റെ വീട്ടിൽ കരിഓയിൽ ഒഴിച്ചു. ഈ സാഹചര്യത്തിൽ ദിലീപ് നാകനാകുന്ന രാമലീല പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് സംരക്ഷണം നൽകണമെന്നായിരുന്നു ആവശ്യം.

പല തവണ റിലീസ് മാറ്റി വെച്ച ചിത്രമാണ് രാമലീല. ദീലിപ് ജയിലിലായി രണ്ട് മാസം കഴിഞ്ഞിട്ടും കേസിന് കാര്യമായ പുരോഗതി ഉണ്ടാകത്തതിനെ തുടർന്ന് സെപ്റ്റംബർ 28 ന് റിലീസ് തീരുമാനിക്കുകയായിരുന്നു. 15 കോടി രൂപ മുതൽമുടക്കിൽ എടുത്തിരിക്കുന്ന ചിത്രം ഇനിയും നഷ്ടം സഹിച്ച് റിലീസ് ചെയ്യാതിരുന്നാൽ അത് സിനിമയ്ക്ക് തന്നെ ദോഷം ചെയ്യുമെന്നാണ് അണിയറക്കാരുടെയും നിലപാട്.