FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

വ​രു​ന്നൂ, ബു​ള്ള​റ്റ് ട്രെ​യ്ൻ 

Thursday, Sep 14, 2017,10:02 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വ​പ്ന​പ​ദ്ധ​തി ബു​ള്ള​റ്റ് ട്രെ​യ്ന്‍ യാ​ഥാ​ര്‍ഥ്യ​ത്തി​ന്‍റെ ആ​ദ്യ ചു​വ​ടു​ക​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യ്‌​ൻ പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യും ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍സോ ആ​ബെ​യും ചേ​ര്‍ന്നാ​ണ് ഇ​ന്നു ത​റ​ക്ക​ല്ലി​ടു​ന്ന​ത്. ബു​ള്ള​റ്റ് ട്രെ​യ്ൻ പ​ദ്ധ​തി​യു​ടെ തു​ട​ക്കം മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യം. 2014ല്‍ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ള്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖ്യ വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

മ​ണി​ക്കൂ​റി​ല്‍ 320 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യ്ന്‍ കു​തി​ക്കു​ക. നി​ല​വി​ല്‍ മും​ബൈ​യി​ല്‍നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ള്ള ട്രെ​യ്‌​നു​ക​ളു​ടെ യാ​ത്രാ​ദൂ​രം എ​ട്ടു മ​ണി​ക്കൂ​റാ​ണ്. പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ യാ​ത്രാ​സ​മ​യം മൂ​ന്നു മ​ണി​ക്കൂ​റാ​യി കു​റ​യും. അ​തി​വേ​ഗ ട്രെ​യ്ന്‍ സ​ര്‍വീ​സു​ക​ളി​ല്‍ മു​ന്‍പ​ന്തി​യി​ലു​ള്ള രാ​ജ്യ​മാ​ണു ജ​പ്പാ​ന്‍.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യ്‌​നു​ക​ളി​ലൊ​ന്നാ​യ ഷി​ന്‍കാ​ന്‍സെ​ന്‍ ബു​ള്ള​റ്റ് ട്രെ​യ്ന്‍ ജ​പ്പാ​ന്‍റേ​താ​ണ്. നി​ല​വി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത​യു​ള്ള ബു​ള്ള​റ്റ് ട്രെ​യ്ന്‍ ചൈ​ന​യു​ടെ ഫു​ക്സി​ങ് ആ​ണ്. മ​ണി​ക്കൂ​റി​ല്‍ 400 കി​ലോ​മീ​റ്റ​റാ​ണ് ബീ​ജി​ങ്- ഷാ​ങ്ഹാ​യ് റൂ​ട്ടി​ല്‍ ഓ​ടു​ന്ന ഫു​ക്സി​ങ്ങി​ന്‍റെ വേ​ഗം. ഇ​ല​ക്‌ട്രിക് മ​ള്‍ട്ടി​പ്പി​ള്‍ യൂ​ണി​റ്റ്സ് (എ​മു) ഗ​ണ​ത്തി​ലു​ള്ള പു​തി​യ ബു​ള്ള​റ്റ് ട്രെ​യ്‌​നു​ക​ളു​ടെ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ല്‍ 400 കി​ലോ​മീ​റ്റ​റാ​ണ്. നി​ല​വി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ റെ​യ്ല്‍ ശൃം​ഖ​ല ചൈ​ന​യി​ൽ. 22000 കി​ലോ​മീ​റ്റ​ര്‍ നീ​ള​മാ​ണ് ചൈ​നീ​സ് റെ​യ്‌​ല്‍ ശൃം​ഖ​ല​യ്ക്കു​ള്ള​ത്.
മ​റ്റു​ള്ള ഗ​താ​ഗ​ത മാ​ര്‍ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ തോ​തി​ലു​ള്ള പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും ബു​ള്ള​റ്റ് ട്രെ​യ്‌​ൻ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. കു​റ​ഞ്ഞ തോ​തി​ല്‍ മാ​ത്ര​മേ ബു​ള്ള​റ്റ് ട്രെ​യ്‌​ൻ കാ​ര്‍ബ​ണ്‍ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ന്ത​ള്ളു​ന്നു​ള്ളൂ.
508 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​ഹ​മ്മ​ദാ​ബാ​ദ്- മും​ബൈ പാ​ത​യി​ല്‍ 12 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. എ​ട്ടെ​ണ്ണം ഗു​ജ​റാ​ത്തി​ലും ആ​റെ​ണ്ണം മ​ഹാ​രാ​ഷ്ട്ര​യി​ലും. മും​ബൈ​യി​ലെ ബാ​ന്ദ്ര കു​ര്‍ല കോം​പ്ല​ക്‌​സി​ലെ ഭൂ​ഗ​ര്‍ഭ സ്റ്റേ​ഷ​നി​ല്‍ നി​ന്നു സ​ര്‍വീ​സ് തു​ട​ങ്ങു​ന്ന ബു​ള്ള​റ്റ് ട്രെ​യ്ന്‍ ക​ട​ലി​ന​ടി​യി​ലെ തു​ര​ങ്ക​ത്തി​ലൂ​ടെ 21 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്ത ശേ​ഷം താ​ണെ​യി​ല്‍ ഭൗ​മോ​പ​രി​ത​ല​ത്തി​ലെ​ത്തി ഓ​ട്ടം തു​ട​രാ​നാ​ണു പ​ദ്ധ​തി. ഒ​രു ട്രെ​യ്നി​ല്‍ 750 പേ​ര്‍ക്ക് യാ​ത്ര​ചെ​യ്യാം. പ​ദ്ധ​തി​ക്ക് 97,636 കോ​ടി രൂ​പ​യാ​ണു നി​ര്‍മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ 85 ശ​ത​മാ​ന​വും ജാ​പ്പ​നീ​സ് വാ​യ്പ​യാ​ണ്.
പൂ​ര്‍ണ​മാ​യും ഇ​ന്ത്യ​യി​ല്‍ നി​ര്‍മാ​ണം ന​ട​ത്തു​ന്ന ബു​ള്ള​റ്റ് ട്രെ​യ്‌​നി​ന്‍റെ നി​ര്‍മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 20 ശ​ത​മാ​നം സാ​മ​ഗ്രി​ക​ള്‍ ജ​പ്പാ​നി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യും. യാ​ത്രാ​സൗ​ക​ര്യം മാ​ത്ര​മ​ല്ല വ​ന്‍ തൊ​ഴി​ല​വ​സ​ര​വും ഈ ​പ​ദ്ധ​തി സൃ​ഷ്ടി​ക്കും. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ 20,000 തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഓ​പ്പ​റേ​ഷ​ന്‍, മെ​യി​ന്‍റ​ന​ൻ​സ് മേ​ഖ​ല​ക​ളി​ല്‍ 4,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടും. അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ 16,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മും​ബൈ​യ്ക്കും അ​ഹ​മ്മ​ദാ​ബാ​ദി​നു​മി​ട​യി​ല്‍ 534 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. ദി​വ​സം 100 സ​ർ​വീ​സെ​ങ്കി​ലും ന​ട​ത്താ​നാ​വു​ക​യോ അ​ല്ലെ​ങ്കി​ല്‍ 88,000നും 1,10,000​നു​മി​ട​യി​ല്‍ യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ബു​ള്ള​റ്റ് ട്രെ​യ്ന്‍ ന​ഷ്ട​ത്തി​ലാ​വു​മെ​ന്ന് പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. 300 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യ്ക്ക് ഒ​രാ​ളി​ല്‍ നി​ന്ന് 1500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കാ​യി ഈ​ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ങ്ങ​നെ​യാ​യാ​ല്‍ 15 വ​ര്‍ഷ​ത്തി​നു​ശേ​ഷം വാ​യ്പ​യും പ​ലി​ശ​യും അ​ട​യ്ക്കാ​നാ​വും. പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ 80 ശ​ത​മാ​ന​മാ​യ 97.636 കോ​ടി രൂ​പ 0.1 ശ​ത​മാ​നം പ​ലി​ശ​യി​ല്‍ 50 വ​ര്‍ഷ​ത്തെ തി​രി​ച്ച​ട​വി​ലേ​ക്ക് ന​ല്‍കാ​ന്‍ ജ​പ്പാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്. 16ാം വ​ര്‍ഷം മു​ത​ലാ​ണ് വാ​യ്പ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്. എ​ന്നാ​ൽ വി​ക​സ​ന​ത്തി​ന്‍റെ മാ​നം ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ അ​ത്ര​പോ​ലും വേ​ണ്ട രാ​ജ്യ​ത്തെ മു​ഴു​വ​ൻ റെ​യ്ൽ​വേ​യു​ടെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​റ്റ​മ​റ്റ​താ​ക്കാ​ൻ. വ​ന്‍ തു​ക മു​ട​ക്കി നി​ര്‍മി​ച്ച മെ​ട്രൊ ട്രെ​യ്നു​ക​ൾ ഇ​തു​വ​രെ ലാ​ഭ​ത്തി​ലാ​യി​ട്ടി​ല്ലെ​ന്ന​തും ഓ​ർ​ക്കേ​ണ്ട​താ​ണ്. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​സ്തി​ക​ക​ളി​ല്‍ 1,25,754 ഒ​ഴി​വു​ക​ളാ​ണ് ഇ​പ്പോ​ള്‍ റെ​യ്‌​ൽ​വേ​യി​ലു​ള്ള​ത്. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ർ​ശ​ക​ർ ബു​ള്ള​റ്റ് ട്രെ​യ്‌​ൻ പ​ദ്ധ​തി​ക്കെ​തി​രേ തി​രി​യു​ന്ന​ത്.