FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

സെൻകുമാറിനെതിരായ ഹർജി വിജിലൻസ് കോടതി തള്ളി

Thursday, Sep 14, 2017,12:14 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: അധികാരദുർവിനിയോഗം നടത്തിയെന്ന് കാട്ടി മുൻപൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരായി നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹർജി തള്ളിയത്. പൊലീസിലെ ഉന്നത സ്ഥാനം ഉപയോഗിച്ച് സെൻകുമാർ പല കേസുകളിലും ഇടപെടൽ നടത്തിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.