FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Top News

സ​​ർ​​വോ​​ദ​​യ​​പു​​രം ശാ​​ന്ത​​മാ​​ണ്; ഭ​​യ​​പ്പാ​​ടി​​ല്ലാ​​തെ ശോ​​ഭ​​ന

Thursday, Sep 14, 2017,10:52 IST By സൂ​ര​ജ് സ​ജി A A A

ആ​​ല​​പ്പു​​ഴ: ഒ​​രു മ​​ഴ​​പെ​​യ്താ​​ൽ വീ​​ട്ടു​​മു​​റ്റം കു​​ള​​മാ​​കും. മ​​ഴ ക​​ന​​ത്താ​​ൽ വീ​​ടി​​ന​​ക​​ത്തു വെ​​ള്ളം ക​​യ​​റും. വെ​​ള്ളം മ​​ണ്ണി​​ലേ​​ക്കി​​റ​​ങ്ങാ​​തെ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തോ​​ടെ രോ​​ഗ​​ങ്ങ​​ൾ വേ​​റെ​​യും. ക​​ഴി​​ഞ്ഞ കു​​റേ വ​​ർ​​ഷ​​ങ്ങ​​ളാ​​യി സ​​ർ​​വോ​​ദ​​യ​​പു​​ര​​ത്തു​​കാ​​രി ശോ​​ഭ​​ന​​യു​​ടെ​​യും മ​​ക്ക​​ളു​​ടെ​​യും ജീ​​വി​​തം ഇ​​ങ്ങ​​നെ​​യാ​​ണ്. ശോ​​ഭ​​ന​​യെ​​പ്പോ​​ലെ പ​​ല​​രു​​മു​​ണ്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി മാ​​ലി​​ന്യ സം​​സ്ക​​ര​​ണ പ്ലാ​​ന്‍റി​​ന്‍റെ ഇ​​ര​​ക​​ൾ.
ആ​​ല​​പ്പു​​ഴ​​യി​​ൽ നി​​ന്ന് ഏ​​റെ ദൂ​​ര​​മി​​ല്ല സ​​ർ​​വോ​​ദ​​യ​​പു​​ര​​മെ​​ന്ന ഗ്രാ​​മ​​ത്തി​​ലേ​​ക്ക്. ഈ ​​കൊ​​ച്ചു ഗ്രാ​​മ​​ത്തെ കേ​​ര​​ള​​മാ​​കെ ച​​ർ​​ച്ച​​യി​​ലേ​​ക്കെ​​ത്തി​​ച്ച​​ത് അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന മാ​​ലി​​ന്യ സം​​സ്ക​​ര​​ണ പ്ലാ​​ന്‍റാ​​ണ്. അ​​തെ​​ച്ചൊ​​ല്ലി സ​​ദാ ക​​ലു​​ഷി​​ത​​മാ​​യി​​രു​​ന്ന ഇ​​വി​​ടം ഇ​​ന്നു ശാ​​ന്ത​​മാ​​ണ്. ജ​​ന​​ങ്ങ​​ളെ ആ​​കെ​​യ​​ല​​ട്ടി​​യ മാ​​ലി​​ന്യ പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​യ​​തി​​ന്‍റെ സ​​ന്തോ​​ഷം ഇ​​വി​​ട​​ത്തു​​കാ​​ർ മ​​റ​​ച്ചു​​വ​​യ്ക്കു​​ന്നി​​ല്ല. മാ​​ലി​​ന്യ​​ക്കെ​​ടു​​തി​​ക​​ൾ​​ക്കു മീ​​തെ നി​​ർ​​മ​​ല ന​​ഗ​​രം,​ നി​​ർ​​മ​​ല ഭ​​വ​​നം പ​​ദ്ധ​​തി പ​​താ​​ക പാ​​റി​​ക്കു​​ന്നു.
ത​​ക​​ഴി​​യു​​ടെ തോ​​ട്ടി​​യു​​ടെ മ​​ക​​ൻ നോ​​വ​​ൽ തു​​റ​​ന്നു​​കാ​​ട്ടി​​യ മ​​ലം ഡി​​പ്പോ​​യി​​ൽ തു​​ട​​ങ്ങി​​യ ഇ​​വി​​ട​​ത്തു​​കാ​​രു​​ടെ ശാ​​പം സ​​ർ​​വോ​​ദ​​യ​​പു​​രം മാ​​ലി​​ന്യ പ്ലാ​​ന്‍റി​​ലേ​​ക്കെ​​ത്തി. മാ​​ലി​​ന്യം ത​​ള്ളാ​​നു​​ള്ള ഇ​​ട​​മെ​​ന്ന​​തി​​ന​​പ്പു​​റം പ്ലാ​​ന്‍റ് സ്ഥാ​​പി​​ച്ചാ​​ൽ ഉ​​ണ്ടാ​​കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​ധി​​ക​​മാ​​രും ആ​​ശ​​ങ്ക​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. കൂ​​ടാ​​തെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളി​​ൽ പ​​ല​​ർ​​ക്കും ജോ​​ലി​​യും ല​​ഭി​​ച്ചു. അ​​ങ്ങ​​നെ ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ​​യു​​ടെ ക​​നി​​വി​​ൽ സ​​ർ​​വോ​​ദ​​യ​​പു​​ര​​ത്തു ജോ​​ലി​​ക്കു ക​​യ​​റി​​യ​​താ​​ണു ശോ​​ഭ​​ന​​യും. പ്ലാ​​ന്‍റി​​നു നേ​​രെ മു​​ന്നി​​ലു​​ള്ള വീ​​ടാ​​യ​​തി​​നാ​​ൽ വീ​​ട്ടു​​മു​​റ്റ​​ത്തു ജോ​​ലി​​യെ​​ന്ന​​ത് സ​​ന്തോ​​ഷ​​മി​​ര​​ട്ടി​​പ്പി​​ച്ചു. പ​​ക്ഷേ കാ​​ര്യ​​ങ്ങ​​ൾ ത​​കി​​ടം മ​​റി​​യാ​​ൻ അ​​ധി​​ക​​നാ​​ൾ വേ​​ണ്ടി വ​​ന്നി​​ല്ല.
ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്ന് മാ​​ലി​​ന്യം ലോ​​റി​​ക​​ളി​​ൽ ഇ​​വി​​ടേ​​ക്കെ​​ത്തി. വൃ​​ത്തി​​യു​​ടെ​​യും വെ​​ടി​​പ്പി​​ന്‍റെ​​യും കാ​​ര്യ​​ത്തി​​ൽ ന​​ഗ​​രം ത​​ല​​യു​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച​​പ്പോ​​ൾ പി​​ന്നാ​​മ്പു​​റ​​ത്ത് മാ​​ലി​​ന്യ​​മെ​​ന്ന വി​​ഴു​​പ്പ് സ​​ർ​​വോ​​ദ​​യ​​പു​​ര​​ത്തി​​നു ചു​​മ​​ക്കേ​​ണ്ടി വ​​ന്നു. പ്ലാ​​ന്‍റി​​ൽ സം​​സ്ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തി​​ലും കൂ​​ടു​​ത​​ൽ എ​​ത്തി​​യ​​തോ​​ടെ മാ​​ലി​​ന്യം കെ​​ട്ടി​​ക്കി​​ട​​ക്കാ​​ൻ തു​​ട​​ങ്ങി. പ്ര​​തി​​ദി​​നം 40 മു​​ത​​ൽ 50 വ​​രെ ട​​ൺ ത​​രം​​തി​​രി​​ക്കാ​​ത്ത ന​​ഗ​​ര​​മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് സ​​ർ​​വോ​​ദ​​യ​​പു​​ര​​ത്തേ​​ക്ക് എ​​ത്തി​​യി​​രു​​ന്ന​​ത്.
മ​​ഴ​​ക്കാ​​ല​​ത്ത് മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​ത്തി​​ൽ നി​​ന്ന് ഒ​​ലി​​ച്ചി​​റ​​ങ്ങു​​ന്ന ജ​​ലം കി​​ണ​​റു​​ക​​ളെ​​യും കു​​ള​​ങ്ങ​​ളെ​​യും മ​​റ്റു ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​യും വി​​ഷ​​മ​​യ​​മാ​​ക്കി. 2012ലെ ​​കാ​​ല​​വ​​ർ​​ഷ​​ത്തി​​നൊ​​പ്പം ദു​​രി​​ത​​ങ്ങ​​ൾ പെ​​രു​​മ​​ഴ​​യാ​​യി പെ​​യ്തി​​റ​​ങ്ങി​​യ​​തോ​​ടെ ശോ​​ഭ​​ന​​യ​​ട​​ക്ക​​മു​​ള്ള​​വ​​ർ ജോ​​ലി നി​​ർ​​ത്തി സ​​മ​​ര​​ത്തി​​നി​​റ​​ങ്ങി. ഒ​​പ്പം നാ​​ടൊ​​ന്നാ​​കെ അ​​ണി​​നി​​ര​​ന്നു.
മാ​​ലി​​ന്യ​​വു​​മാ​​യെ​​ത്തു​​ന്ന ലോ​​റി​​ക​​ൾ ഗേ​​റ്റി​​നു മു​​ന്നി​​ൽ സ​​മ​​ര​​ക്കാ​​ർ ത​​ട​​ഞ്ഞു. സ​​മ​​രം ശ​​ക്ത​​മാ​​യ​​തോ​​ടെ പൊ​​ലീ​​സും സ​​മ​​ര​​ക്കാ​​രും പ​​ല​​യാ​​വ​​ർ​​ത്തി ഏ​​റ്റു​​മു​​ട്ടി. ഗ​​ത്യ​​ന്ത​​ര​​മി​​ല്ലാ​​താ​​യ​​തോ​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ ന​​ഗ​​ര​​ത്തി​​ലെ ത​​ന്നെ പു​​റ​​മ്പോ​​ക്കു​​ക​​ളി​​ൽ ത​​ട്ടി​​ത്തു​​ട​​ങ്ങി. മാ​​ലി​​ന്യ​​നീ​​ക്കം പ​​രി​​മി​​ത​​മാ​​യി. പി​​ന്നീ​​ട് പൂ​​ർ​​ണ​​മാ​​യും നി​​ല​​ച്ചു. നി​​ർ​​മ​​ല ന​​ഗ​​രം പ​​ദ്ധ​​തി ജ​​ന​​ങ്ങ​​ൾ മെ​​ല്ലെ മെ​​ല്ല ഏ​​റ്റു​​വാ​​ങ്ങി. അ​​ങ്ങ​​നെ രോ​​ഗ​​ത്തെ ചി​​കി​​ത്സി​​ക്കാ​​തെ രോ​​ഗ​​കാ​​ര​​ണ​​ത്തെ ചി​​കി​​ത്സി​​ച്ചു ഭേ​​ദ​​മാ​​ക്കി ആ​​ല​​പ്പു​​ഴ.