FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

ദിനകരന് തിരിച്ചടി; പളനിസ്വാമിക്ക് ആശ്വാസം

Thursday, Sep 14, 2017,15:53 IST By മെട്രൊ വാർത്ത A A A

ചെന്നൈ: അനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സര്‍ക്കാരിന് ആശ്വാസമേകി ഹൈക്കോടതിയുടെ ഇടപെടല്‍. ഈ മാസം 20 വരെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പു നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിശ്വാസവോട്ട് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ ടി.ടി.വി. ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡിഎംകെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് എത്തിയത്.

കഴിഞ്ഞ ദിവസം പാർട്ടിയിൽ  നിന്ന് വികെ ശശികലയെയും ദിനകരനെയും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിനകരൻ ഹൈക്കോടതിയെ സമീപിച്ചത്.