FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

ഇന്ധനവില ഉയര്‍ത്തുന്നത് മനഃപ്പൂര്‍വമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

Saturday, Sep 16, 2017,13:41 IST By മോട്രൊ വാർത്ത A A A

തിരുവനന്തപുരം: ദിവസേനയുള്ള ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന അധിക ലാഭം രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ വില വർധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം സർക്കാരിനു അറിയാവുന്നതാണ്. എന്നാൽ വില വർധനവ് സർക്കാരിന്‍റെ മനഃപ്പൂർവമുള്ള തീരുമാനമായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കികയായിരുന്നു അദ്ദേഹം.