FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Editorial

കൊ​റി​യ​യ്ക്കു മീ​തേ വീ​ണ്ടും യു​ദ്ധ​ക്കൊ​തി

Saturday, Sep 16, 2017,9:49 IST By മെട്രൊ വാർത്ത A A A

മ​റ്റൊരു കൊ​റി​യ​ന്‍ യു​ദ്ധ​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണു ലോ​കം. ജ​പ്പാ​നു മീ​തേ, ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പാ​യി​ച്ചു പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​നി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​പ്പോ​ള്‍ ലോ​ക​സ​മാ​ധാ​നം കെ​ടു​ത്തു​ന്ന​ത്. ജ​പ്പാ​നെ ക​ട​ലി​ല്‍ മു​ക്കു​മെ​ന്നും അ​മെ​രി​ക്ക​യെ ചാ​ര​മാ​ക്കു​മെ​ന്നു​മൊ​ക്കെ​യാ​ണ് കി​മ്മി​ന്‍റെ ഭീ​ഷ​ണി. ചൈ​നീ​സ് ക​ട​ലോ​ളം സൈ​നി​ക ക​പ്പ​ല്‍ പാ​യി​ച്ച് യു​എ​സും അ​തി​ര്‍ത്തി​യോ​ളം അ​ടു​ത്തെ​ത്തി ജ​പ്പാ​നും ഉ​ത്ത​ര കൊ​റി​യ​യ്ക്കു മേ​ല്‍ സ​മ്മ​ര്‍ദം ഏ​റ്റു​ക​യു​മാ​ണ്. എ​ന്നാ​ല്‍, ര​ണ്ട​ര​ക്കോ​ടി വ​രു​ന്ന ഉ​ത്ത​ര കൊ​റി​യ​യു​ടെ​യും അ​ഞ്ചു കോ​ടി വ​രു​ന്ന ദ​ക്ഷി​ണ കൊ​റി​യ​യു​ടെ​യും ജ​ന​സം​ഖ്യ​ക്കു മേ​ലാ​ണ് ഈ ​ഭീ​ഷ​ണി​യെ​ല്ലാം നി​പ​തി​ക്കു​ന്ന​ത്. 1953ലെ ​കൊ​റി​യ​ന്‍ യു​ദ്ധ​ത്തി​ന്‍റെ ഓ​ര്‍മ​ക​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന​വ​രി​ല്‍ ഈ ​ആ​ശ​ങ്ക അ​സ്ഥാ​ന​ത്തു​മ​ല്ല. ല​ക്ഷ​ക്ക​ണ​ക്കാ​യി​രു​ന്നു അ​ന്ന​ത്തെ മ​ര​ണ സം​ഖ്യ.
ചൈ​ന​യും റ​ഷ്യ​യു​മാ​യി അ​തി​ര്‍ത്തി പ​ങ്കു​വ​യ്ക്കു​ന്ന ഉ​ത്ത​ര കൊ​റി​യ​ന്‍ ജ​ന​ത പൊ​തു​വി​ല്‍ ക​മ്യൂ​ണി​സ്റ്റ് ആ​ഭി​മു​ഖ്യ​മു​ള്ള​വ​രാ​ണ്. എ​ന്നാ​ല്‍, യു​എ​സ് സേ​ന​യു​ടെ പി​ന്തു​ണ​യോ​ടെ ഉ​ത്ത​ര കൊ​റി​യ​യി​ല്‍ നി​ന്നു വേ​ര്‍പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ സ​ഖ്യ​രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​മു​ഖ​മാ​ണ്. സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ത്തി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലും പി​ന്ത​ള്ള​പ്പെ​ട്ടു പോ​യ ഉ​ത്ത​ര കൊ​റി​യ, ഏ​റെ​ക്കു​റെ ദ​രി​ദ്ര​മാ​യി​രു​ന്നു എ​ന്നു പ​റ​യാം. സ​ര്‍ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫി​സു​ക​ളി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന റേ​ഷ​ന്‍ വി​ഹി​ത​മാ​യി​രു​ന്നു അ​ടു​ത്ത കാ​ലം വ​രെ പ്ര​തി​ഫ​ലം. ജീ​വി​തം വ​ഴി​മു​ട്ടി​യ ജ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. ഇ​ത് മു​ത​ലാ​ക്കി, കിം ​ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ക്കെ​തി​രേ സ​ഖ്യ​രാ​ജ്യ​ങ്ങ​ള്‍ ക​രു​ക്ക​ള്‍ നീ​ക്കി​യി​രു​ന്നു.
എ​ന്നാ​ല്‍, കിം ​ജോ​ങ് ഉ​ന്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷം അ​തി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. ഇ​ന്നി​പ്പോ​ള്‍ വ​ട​ക്ക​ന്‍ കൊ​റി​യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​നു മാ​ളു​ക​ളു​ണ്ട്. ഒ​ട്ടേ​റെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. അ​വി​ട​ങ്ങ​ളി​ല​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ കൊ​റി​യ​ക്കാ​ര്‍ക്കു തൊ​ഴി​ല​വ​സ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഉ​ത്ത​ര കൊ​റി​യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച 3.9 ശ​ത​മാ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. യു​എ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ല്‍ എ​ട്ടു മേ​ഖ​ല​ക​ളി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ഉ​പ​രോ​ധം നി​ല​നി​ല്‍ക്കെ​യാ​ണ് ഈ ​നേ​ട്ടം. അ​തെ​ല്ലാം ത​കി​ടം മ​റി​ക്കാ​ന്‍ വീ​ണ്ടും വീ​ണ്ടും ത​ങ്ങ​ള്‍ക്കു മേ​ല്‍ യു​എ​സി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ക്കു​ന്ന ഉ​പ​രോ​ധ​വും പ്ര​തി​രോ​ധ സ​മ്മ​ര്‍ദ​വു​മാ​ണ് ഉ​ത്ത​ര കൊ​റി​യ​യെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. പ​ക്ഷേ, അ​തി​ന്‍റെ തീ​വ്ര​ത ക​ട​ന്നു പോ​കു​ന്നു എ​ന്ന് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ കിം ​ഭ​ര​ണ​കൂ​ട​ത്തി​നു മു​ന്ന​റി​യി​പ്പു ന​ല്‍കു​ന്നു.
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍സോ ആ​ബെ ഇ​ന്ത്യ​യി​ലു​ള്ള​പ്പോ​ഴാ​ണ് ജി​പ്പാ​നു മീ​തേ ഉ​ത്ത​ര കൊ​റി​യ മി​സൈ​ല്‍ വി​ക്ഷേ​പി​ച്ച​ത്. അ​തി​ല്‍ ഇ​ന്ത്യ​യ്ക്കു​ള്ള പ്ര​തി​ഷേ​ധം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യു​ടെ പ്ര​തി​ഷേ​ധം ഉ​ത്ത​ര കൊ​റി​യ​യ്ക്കും കിം ​ജോ​ങ്ങി​നും അ​ത്ര പെ​ട്ടെ​ന്ന് അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. യു​എ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍സി​ലി​ന്‍റെ ഉ​പ​രോ​ധം നി​ല​നി​ല്‍ക്കെ, ഉ​ത്ത​ര കൊ​റി​യ​യു​മാ​യി മി​ക​ച്ച വ്യാ​പാ​ര ബ​ന്ധം നി​ല​നി​ര്‍ത്തു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ക​ഴി​ഞ്ഞ വ​ര്‍ഷം അ​വി​ടേ​ക്ക് 111 ദ​ശ​ല​ക്ഷം കോ​ടി അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ച​ത്. ത​ന്നെ​യു​മ​ല്ല, അ​വി​ടെ നി​ന്ന് 88 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ചെ​യ്തു.
ചൈ​ന​യും റ​ഷ്യ​യും ക​ഴി​ഞ്ഞാ​ല്‍ വ​ട​ക്ക​ന്‍ കൊ​റി​യ​യു​ടെ മി​ക​ച്ച വ്യാ​പാ​ര സു​ഹൃ​ത്താ​ണ് ഇ​ന്ത്യ. റ​ഷ്യ​യോ​ടെ​ന്ന പോ​ലെ ജ​പ്പാ​നു​മാ​യും മി​ക​ച്ച ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​മു​ള്ള ഇ​ന്ത്യ​ക്ക് ആ ​രാ​ജ്യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന്‍ ഒ​രു താ​ത്പ​ര്യ​വു​മി​ല്ല. അ​തേ​സ​മ​യം, വ​ട​ക്ക​ന്‍ കൊ​റി​യ​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ കൈ​ക​ട​ത്തു​ക​യു​മി​ല്ല.
ഒ​ട്ടേ​റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ത​ക​ര്‍ന്നു പോ​യ​വ​രാ​ണു വ​ട​ക്ക​ന്‍ കൊ​റി​യ​ക്കാ​ര്‍. പ്ര​ധാ​ന പ്ര​തി​യോ​ഗി​ക​ളാ​യ തെ​ക്ക​ന്‍ കൊ​റി​യ​യെ അ​പേ​ക്ഷി​ച്ച് ദ​രി​ദ്ര​വു​മാ​ണ് ആ ​രാ​ജ്യം. അ​പ്പോ​ഴും ഹൈ​ഡ്ര​ജ​ന്‍ ബോം​ബു​ക​ള​ട​ക്കം പ​രീ​ക്ഷി​ക്കാ​നും തൊ​ടു​ക്കാ​നും അ​വ​ര്‍ കാ​ണി​ക്കു​ന്ന തി​ടു​ക്കം, സ്വ​ന്തം ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി കൂ​ടി​യാ​യി ക​രു​ത​ണം.
ഭ്രാ​ന്ത​ന്‍ ഭ​ര​ണാ​ധി​കാ​രി എ​ന്ന പേ​രു​ദോ​ഷം വ​ള​രെ കൂ​ടു​ത​ല്‍ കേ​ള്‍പ്പി​ക്കു​ന്നു​ണ്ട്, കിം ​ജോ​ങ് ഉ​ന്‍. അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പി​നു​മി​ല്ല വി​ട്ടു​വീ​ഴ്ച​യു​ടെ സൗ​മ്യ​ത. എ​ല്ലാം ചേ​ര്‍ന്നു മ​റ്റൊ​രു കൊ​റി​യ​ന്‍ യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങി​യാ​ല്‍ 1953നു ​സ​മാ​ന​മാ​യി​രി​ക്കി​ല്ല അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ന്ന് കി​മ്മും ട്രം​പും ആ​ബെ​യും പു​ടി​നും ഷീ ​പി​ങ്ങു​മൊ​ക്കെ മ​ന​സി​ലാ​ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കും.