FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

കൊറിയയിൽ സിന്ധുവിജയം

Sunday, Sep 17, 2017,12:51 IST By മെട്രൊ വാ‌ർത്ത A A A

സിയോൾ: ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായ പി.വി.സിന്ധുവിന് കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ കിരീടം. ഫൈനലിൽ ലോകചാംപ്യനായ ജപ്പാൻ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കീരീടം ചൂടിയത്. സ്കോർ: 22-20, 11-21, 21-18.

നേരത്തെ നടന്ന ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പ് കലാശപ്പോരാട്ടത്തിൽ ഒകുഹാരയോടേറ്റ പരാജയത്തിനുള്ല ഉശിരൻ മറുപടി കൂടിയായി കൊറിയന്‍ സൂപ്പർ സീരീസിലെ സിന്ധുവിന്‍റെ കീരീട നേട്ടം. ഇതോടെ സിന്ധുവിന്‍റെ സൂപ്പർ സീരീസ് വിജയങ്ങൾ മൂന്നായി ഉയർന്നു.