FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

ജൈന ദ​മ്പ​തി​മാ​ർ സന്ന്യാസത്തിന്: മ​ക​ളെ​യും 100 കോ​ടി​യു​ടെ സ്വ​ത്തും ഉ​പേ​ക്ഷി​ച്ചു

Sunday, Sep 17, 2017,10:42 IST By മെട്രൊ വാർത്ത A A A

ഭോ​പ്പാ​ൽ: മൂ​ന്നു വ​യ​സ് മാ​ത്ര​മു​ള്ള മ​ക​ളെ​യും 100 കോ​ടി​യു​ടെ സ്വ​ത്തും ഉ​പേ​ക്ഷി​ച്ചു ജൈ​ന ദ​മ്പ​തി​മാ​ർ സ​ന്ന്യാ​സ​ത്തി​ന് . മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മു​ച്ച് സ്വ​ദേ​ശി​ക​ൾ സു​മി​ത് രാ​ത്തോ​ഡും (35) ഭാ​ര്യ അ​നാ​മി​ക(34) യു​മാ​ണു ബ​ന്ധു​ക്ക​ളെ​യും ലോ​ക​ത്തെ​ത്ത​ന്നെ​യും ഞെ​ട്ടി​ച്ച് വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. നീ​മു​ച്ചി​ലെ വ്യ​വ​സാ​യ- രാ​ഷ്‌​ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.
ഈ ​മാ​സം 23ന് ​ഗു​ജ​റാ​ത്ത് സൂ​റ​റ്റി​ലെ സു​ധാ​മാ​ർ​ഗി വി​ഭാ​ഗം ജൈ​ന ആ​ചാ​ര്യ​ൻ രാം​ലാ​ൽ മ​ഹാ​രാ​ജി​ൽ നി​ന്ന് ഇ​രു​വ​രും സ​ന്ന്യാ​സ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യ ദീ​ക്ഷ സ്വീ​ക​രി​ക്കും. അ​ച്ഛ​ന​മ്മ​മാ​ർ കു​ടും​ബ​ജീ​വി​ത​ത്തോ​ടു വി​ട​പ​റ​യു​മ്പോ​ൾ മ​ക​ൾ ഇ​ഭ​യ ഇ​നി വ​ള​രു​ക അ​നാ​മി​ക​യു​ടെ അ​ച്ഛ​നും നീ​മു​ച്ചി​ലെ മു​ൻ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ശോ​ക് ച​ന്ദ​ലി​യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ.
ദ​മ്പ​തി​മാ​ർ സ​ന്ന്യാ​സ​ത്തി​ലേ​ക്കു തി​രി​ഞ്ഞ​തു തീ​ർ‌​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ലി​ത് ഇ​ത്ര പെ​ട്ടെ​ന്നു​ണ്ടാ​കു​മെ​ന്നു ക​രു​തി​യി​രു​ന്നി​ല്ല. “അ​വ​രു​ടെ വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല. അ​ല്ലെ​ങ്കി​ലും സ​ന്ന്യാ​സ​ത്തി​നു​ള്ള ഉ​ൾ​വി​ളി​യു​ണ്ടാ​യാ​ൽ മാ​റി നി​ൽ​ക്കാ​നു​മാ​വി​ല്ല’’- ച​ന്ദ​ലി​യ പ​റ​ഞ്ഞു.
ഒ​രി​ക്ക​ൽ ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ന്നു സു​മി​ത്തി​ന്‍റെ അ​ച്ഛ​ൻ രാ​ജേ​ന്ദ്ര സി​ങ് രാ​ത്തോ​ഡ്. സി​മ​ന്‍റ് ക​മ്പ​നി​ക​ൾ​ക്കു​ള്ള ചാ​ക്ക് നി​ർ​മി​ക്കു​ന്ന ഫാ​ക്റ്റ​റി​യു​ടെ ഉ​ട​മ​യാ​ണു രാ​ത്തോ​ഡ്. നാ​ലു വ​ർ​ഷം മു​മ്പാ​ണു സു​മി​ത്തും അ​നാ​മി​ക​യും വി​വാ​ഹി​ത​രാ​യ​ത്. മ​ക​ൾ​ക്ക് എ​ട്ടു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു സ​ന്ന്യാ​സ​ത്തോ​ടു​ള​ള താ​ത്പ​ര്യം സു​മി​ത്ത് പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​തോ​ടെ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.
ക​ഴി​ഞ്ഞ 22 ന് ​ആ​ചാ​ര്യ രാം​ലാ​ൽ പ​ങ്കെ​ടു​ത്ത ഒ​രു ച​ട​ങ്ങി​ലാ​ണ് സു​മി​ത് താ​ൻ ദീ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഭാ​ര്യ​യു​ടെ അ​നു​വാ​ദം വാ​ങ്ങാ​ൻ ആ​ചാ​ര്യ​ൻ നി​ർ​ദേ​ശി​ച്ചു. അ​നു​മ​തി ന​ൽ​കി​യ അ​നാ​മി​ക ദീ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ത​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ എ​തി​ർ​പ്പ് വി​ഫ​ല​മാ​യ​തോ​ടെ ഇ​രു​വ​രും ദീ​ക്ഷ സ്വീ​ക​രി​ച്ചു.
എ​ട്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ നീ​മു​ച്ചി​ൽ നി​ന്ന് ആ​ദ്യ​മാ​യി സ്വ​ർ​ണ മെ​ഡ​ൽ നേ​ടി റെ​ക്കോ​ഡി​ട്ട അ​നാ​മി​ക എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ്. സു​മി​ത്ത് ല​ണ്ട​നി​ൽ നി​ന്ന് ഇം​പോ​ർ​ട്ട്- എ​ക്സ്പോ​ർ​ട്ട് മാ​നെ​ജ്മെ​ന്‍റ് ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടാം ക്ലാ​സ് കൊ​മേ​ഴ്സ് പ​രീ​ക്ഷ​യി​ൽ 99.9 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ വി​ജ​യി​ച്ച ഗു​ജ​റാ​ത്തു​കാ​ര​ൻ വ​ർ​ഷി​ൽ ഷാ ​ക​ഴി​ഞ്ഞ ജൂ​ണി​ൽ ദീ​ക്ഷ സ്വീ​ക​രി​ച്ച​ത് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, പി​ഞ്ചു കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് യു​വ​ദ​മ്പ​തി​മാ​ർ സ​ന്ന്യാ​സം സ്വീ​ക​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തു ത​ന്നെ ഇ​ത് ആ​ദ്യ​മ​ത്രെ.