FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Interviews

ജ​ന​പ​ങ്കാ​ളി​ത്തം വി​ജ​യ​ര​ഹ​സ്യം

Sunday, Sep 17, 2017,10:53 IST By സൂരജ് സജി A A A

സ​മ​യം രാ​വി​ലെ 6.30. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് അ​തി​രാ​വി​ലെ എ​ത്തി​യ​താ​ണ് ഐ​സ​ക്. വെ​ളു​പ്പി​നു മു​ത​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തി​യ​വ​ർ ആ​ല​പ്പു​ഴ റെ​സ്റ്റ് ഹൗ​സി​ന്‍റെ വ​രാ​ന്ത​യി​ലും വി​സി​റ്റേ​ഴ്സ് ചെ​യ​റി​ലു​മെ​ല്ലാം ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. കാ​ണാ​നെ​ത്തി​യ ഉ​ന്ന​ത പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പെ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള മു​റി​യി​ൽ സ്വീ​ക​രി​ച്ചി​രു​ത്തു​ന്നു.

സ​മ​യം ഏ​ഴു മ​ണി. ഐ​സ​ക് സ​ന്ദ​ർ​ശ​ക​രെ കാ​ണാ​ൻ തു​ട​ങ്ങി. കാ​ണാ​നെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രോ​രു​ത്ത​രു​ടെ​യും സ​ങ്ക​ട​ങ്ങ​ൾ കേ​ട്ട് അ​വ​രെ​യെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ മ​ട​ക്കി. അ​തി​നു​ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ഊ​ഴം.
ആ​ദ്യ പൊ​തു​പ​രി​പാ​ടി ന​ട​ക്കു​ന്ന പ്രീ​തി​കു​ള​ങ്ങ​ര എ​ൽ​പി സ്കൂ​ൾ. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച പു​തി​യ ഗ​ണി​ത​ശാ​സ്ത്ര ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം. ല​ളി​ത​മാ​യ ച​ട​ങ്ങ്. സ്കൂ​ളി​ന്‍റെ ന​ടു​മു​റ്റ​ത്തെ മ​ര​ച്ചു​വ​ട്ടി​ൽ ബെ​ഞ്ചു​ക​ളി​ട്ടി​രു​ന്നു. അ​തി​ൽ കാ​ണി​ക​ളി​ലൊ​രാ​ളാ​യി അ​ൽ​പ്പ​നേ​രം ഇ​രു​ന്ന​ശേ​ഷം വേ​ദി​യി​ലേ​ക്ക്. ഗ​ണി​ത ശാ​സ്ത്ര ലാ​ബ് എം​എ​ൽ​എ നാ​ടി​നു സ​മ്മാ​നി​ക്കു​ന്നു.
ഒ​രു കാ​ല​ത്ത് ഒ​ന്നാം ക്ലാ​സി​ൽ അ​ഞ്ചു കു​ട്ടി​ക​ളെ മാ​ത്രം ല​ഭി​ച്ച സ്കൂ​ൾ. തോ​മ​സ് ഐ​സ​ക് ന​ട​ത്തി​യ ജ​ന​കീ​യ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം 97 കു​ട്ടി​ക​ൾ അ​ഡ്മി​ഷ​ൻ നേ​ടി​യി​രി​ക്കു​ന്നു. അ​ന്നു കു​ട്ടി​ക​ൾ ഇം​ഗ്ലി​ഷി​നു പി​ന്നി​ലാ​യി​രു​ന്നെ​ങ്കി​ൽ ഐ​സ​ക്കി​നെ കു​ട്ടി​ക​ൾ ഇം​ഗ്ലി​ഷി​ൽ അ​ഭി​മു​ഖം ന​ട​ത്തു​ന്നു. ഇ​പ്പോ​ൾ ഗ​ണി​ത രം​ഗ​ത്തേ​ക്കു കൂ​ടി കു​ട്ടി​ക​ളു​ടെ ആ​ഭി​മു​ഖ്യം വ​ള​ർ​ത്താ​നാ​യാ​ണ് ഗ​ണി​ത​ലാ​ബ് ആ​രം​ഭി​ച്ച​ത്.
മ​ന്ത്രി​യെ കാ​ണാ​ൻ പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. രാ​മ​ച​ന്ദ്ര​നെ​ത്തി. പ​ദ്ധ​തി​യേ​ത​ര ഫ​ണ്ടു​പ​യോ​ഗി​ച്ച് ഐ​സ​ക് കു​ട്ടി​ക​ൾ​ക്കാ​യി വാ​ങ്ങി​യ ബ​സ് രാ​മ​ച​ന്ദ്ര​ൻ ഓ​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​മാ​യി കു​ശ​ലം പ​റ​ഞ്ഞ​ശേ​ഷം മ​ന്ത്രി​യും പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക്. ഒ​പ്പം ഞ​ങ്ങ​ളും. ആ ​യാ​ത്ര​യി​ലാ​ണ് ആ​ല​പ്പു​ഴ മോ​ഡ​ൽ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് തോ​മ​സ് ഐ​സ​ക് മ​ന​സു​തു​റ​ന്ന​ത്.
ആ​ല​പ്പു​ഴ​യു​ടെ വി​ക​സ​നം ഇ​ന്ന് പ​ല കാ​ര്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി​രി​ക്കു​ന്നു. എ​ങ്ങ​നെ സാ​ധി​ച്ചു ഇ​ത്?

അ​തു നേ​രി​ട്ടു​ള്ള വി​ക​സ​ന​മ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ന​താ​യ വ​ലി​യ പ്രോ​ജ​ക്റ്റു​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ വി​ക​സ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം നേ​ടാ​നാ​കു​ന്ന​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ആ​രെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കി​യെ​ന്നും മ​റ്റു​മു​ള്ള പ​രാ​തി​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ഇ​തു​മൂ​ലം സാ​ധി​ക്കു​ന്നു. അ​താ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ വി​ജ​യ​ര​ഹ​സ്യം.
ജ​ന​ങ്ങ​ളു​മാ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ന​ല്ല ബ​ന്ധ​ത്തി​ന്‍റെ പൊ​രു​ൾ എ​ന്താ​ണ്?

അ​വ​രെ പോ​യി ഭ​രി​ക്കാ​തി​രു​ന്നാ​ൽ മ​തി! അ​വ​രോ​ടൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണു വേ​ണ്ട​ത്. അ​പ്പോ​ൾ പ്ര​ശ്ന​മി​ല്ല. ന​മ്മ​ള​വി​ടെ പോ​യി​ട്ട് നി​ങ്ങ​ൾ അ​തു ചെ​യ്യെ​ന്നു പ​റ​യു​ന്നി​ട​ത്താ​ണ് കു​ഴ​പ്പം. പ​ക​രം അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് എ​ങ്ങ​നെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചാ​ൽ മ​തി. അ​ങ്ങ​നെ​യൊ​രു സ​മീ​പ​ന​ശൈ​ലി സ്വീ​ക​രി​ച്ചാ​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ല​ഭി​ക്കും.
പ​ല ജി​ല്ല​ക​ളി​ലും കീ​റാ​മു​ട്ടി​യാ​യ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് എ​ങ്ങ​നെ?

വേ​റെ നി​വൃ​ത്തി​യി​ല്ല, പോം​വ​ഴി​യൊ​ന്നു​മി​ല്ല. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ഇ​നി പു​തി​യൊ​രെ​ണ്ണം സ്ഥാ​പി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യു​മി​ല്ല. അ​പ്പോ​ഴാ​ണ് നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ മാ​ലി​ന്യം അ​വി​ടെ​ത്ത​ന്നെ സം​സ്ക​രി​ക്കു​ക​യെ​ന്ന ആ​ശ​യം ഉ​ണ്ടാ​യ​ത്. അ​തി​നു ക​ഴി​യി​ല്ലെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​ക. അ​വി​ടെ സം​സ്ക​രി​ക്കാം. അ​താ​ണ് അ​തി​ന്‍റെ ലോ​ജി​ക്കെ​ന്നു പ​റ​യു​ന്ന​ത്. എ​തി​ർ​പ്പു​യ​ർ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളോ​ടു ചോ​ദി​ച്ച ല​ളി​ത​മാ​യൊ​രു ചോ​ദ്യ​മു​ണ്ട്. നി​ങ്ങ​ളു​ടെ ക​ക്കൂ​സ് മാ​ലി​ന്യം അ​വി​ടെ​ത്ത​ന്നെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് അ​ടു​ക്ക​ള മാ​ലി​ന്യ​വും അ​വി​ടെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​ചോ​ദ്യ​ത്തി​നു മു​ന്നി​ൽ എ​തി​ർ​പ്പു​ക​ൾ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി ജൈ​വ​പ​ച്ച​ക്ക​റി​യെ​ന്ന​ത് ഇ​ന്നു കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ബ്രാ​ൻ​ഡാ​ണ്. എ​ന്നാ​ൽ യു​വാ​ക്ക​ളെ കൂ​ടു​ത​ലാ​യി ഈ ​മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്നു​ണ്ടോ?
പൊ​തു​വെ ഈ ​പ്ര​ദേ​ശം പ​ച്ച​ക്ക​റി കൃ​ഷി​ക്കു പ​റ്റി​യ സ്ഥ​ല​മ​ല്ല. പ​ഞ്ചാ​ര മ​ണ​ലു​ള്ള പ്ര​ദേ​ശ​മാ​ണ്. സാ​ധാ​ര​ണ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്യാ​ൻ വേ​ണ്ടി വ​രു​ന്ന​തി​ന്‍റെ ഇ​ര​ട്ടി അ​ധ്വാ​നം ഇ​വി​ടെ വേ​ണ്ടി​വ​രും. പ​ക്ഷേ ആ ​വെ​ല്ലു​വി​ളി ജ​ന​ങ്ങ​ൾ ഹ​ര​മാ​യി ഏ​റ്റെ​ടു​ത്ത് ക​ഞ്ഞി​ക്കു​ഴി​യി​ൽ ജ​ന​കീ​യ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​നു രൂ​പം ന​ൽ​കി. ജ​ന​കീ​യ ക്യാം​പെ​യ്നി​ലൂ​ടെ​യാ​യി​രു​ന്നു അ​ത്. കൃ​ഷി സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കൃ​ഷി​ക്കാ​ര​ൻ വെ​റും ലാ​ഭ​ത്തി​നു വേ​ണ്ടി ചെ​യ്യു​ന്ന​ത​ല്ല അ​ത്. എ​ന്നാ​ൽ അ​വി​ട​ത്തെ പ്ര​ശ്നം ആ ​സം​സ്കാ​രം അ​ന്യം നി​ന്നു​പോ​യി എ​ന്നു​ള്ള​താ​യി​രു​ന്നു. അ​തു ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടെ​ടു​ത്തു. ഇ​ത്ര​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ൽ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു​വെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും ജൈ​വ​കൃ​ഷി സാ​ധ്യ​മാ​ണ്. ചെ​റു​പ്പ​ക്കാ​ർ കൂ​ടു​ത​ലാ​യി കാ​ർ​ഷി​ക രം​ഗ​ത്തേ​ക്കു വ​രു​ന്നു. യു​വാ​ക്ക​ളി​ൽ പ​ല​രും കൃ​ഷി​യെ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​ത്ത​ന്നെ​യാ​ണു വി​ല​യി​രു​ത്തു​ന്ന​ത്.

ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്. പാ​ട്ട​ഭൂ​മി​യി​ൽ ബാ​ങ്കു​ക​ൾ വാ​യ്പ​യും ന​ൽ​കു​ന്നി​ല്ല. അ​തി​നൊ​രു പ​രി​ഹാ​ര​മു​ണ്ടാ​കു​മോ?
ഇ​വി​ടെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ള​രെ ഉ​ദാ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പാ​ര​മ്പ​ര്യ​മാ​യി​ത്ത​ന്നെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തും ഇ​വ​ർ​ക്കാ​യി ഒ​രു തു​ക നീ​ക്കി വ​യ്ക്കു​ന്നു​ണ്ട്.
മാ​രി​ക്കു​ട പോ​ലെ പു​തി​യ പ​ദ്ധ​തി​ക​ളെ​ന്തെ​ങ്കി​ലും ആ​ലോ​ച​ന​യി​ലു​ണ്ടോ?

അ​ധി​കം വി​ജ​യി​ക്കാ​തെ പോ​യ ഒ​രു പ​ദ്ധ​തി​യാ​ണ​ത്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കു​റെ​യേ​റെ സ്ഥാ​പ​ന​ങ്ങ​ൾ,​ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ഒ​രു ക​മ്പ​നി- ഇ​തൊ​രു നൂ​ത​ന സ​ങ്ക​ൽ​പ്പ​മാ​യി​രു​ന്നു. പ​ക്ഷേ നാ​ലാം ലോ​ക​വാ​ദ​മെ​ന്നു പ​റ​യാ​വു​ന്ന രാ​ഷ്ട്രീ​യ വാ​ദ​ത്തി​ൽ​പ്പെ​ട്ട് ക​മ്പ​നി പൊ​ളി​ഞ്ഞു​പോ​യി. വാ​യ്പ​യെ​ടു​ത്തു തു​ട​ങ്ങി​യ പ​ല സം​രം​ഭ​ങ്ങ​ളും അ​തോ​ടെ ത​ക​ർ​ന്നു. എ​ന്നാ​ൽ അ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​കാ​ൻ മാ​രി ക​മ്പ​നി​ക്കു ക​ഴി​ഞ്ഞു. ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ മാ​രി​ക്കു​ട പ്ര​തി​വ​ർ​ഷം വി​ൽ​ക്കു​ന്നു. കൂ​ടാ​തെ അ​രി​പ്പൊ​ടി, സ്ക്വാ​ഷ് തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളും ക​മ്പ​നി​യു​ടെ കീ​ഴി​ലു​ണ്ട്. ഇ​വ​യെ​ല്ലാം വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫി​ഷ് പ്രോ​ഡ​ക്റ്റു​ക​ളു​ടെ ഉ​ത്പാ​ദ​ന​വും ആ​ലോ​ച​ന​യി​ലു​ണ്ട്.
സ​ർ​വോ​ദ​യ​പു​ര​ത്ത് എ​ന്താ​യി​രി​ക്കും ഭാ​വി പ​ദ്ധ​തി​ക​ൾ ?
വ​ലി​യൊ​രു ഐ​ടി ക്ല​സ്റ്റ​ർ സെ​ന്‍റ​റോ,​ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മോ ആ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ലോ​ച​ന. അ​തി​നു മു​ൻ​പ് അ​വി​ട​ത്തെ മാ​ലി​ന്യം നീ​ക്ക​ണം. ഈ ​വ​ർ​ഷം ത​ന്നെ അ​തു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.
എം​എ​ൽ​എ​യെ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ?

ആ​ർ​ദ്രം മി​ഷ​ൻ, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്ക​ൽ തു​ട​ങ്ങി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ന​ല്ല രീ​തി​യി​ൽ ന​ട​പ്പാ​ക്കും.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ പ​ല പ​ദ്ധ​തി​ക​ളും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ചി​ട്ടു​ണ്ട​ല്ലോ ?

തീ​ർ​ച്ച​യാ​യും. സ്കൂ​ളു​ക​ളി​ലെ കം​പ്യൂ​ർ​ട്ട​ർ വ​ത്ക​ര​ണം,​ പ്ര​തി​ഭാ​തീ​രം പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളും ഏ​റ്റെ​ടു​ത്തു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ച്ച പ​ദ്ധ​തി ജൈ​വ​കൃ​ഷി ത​ന്നെ​യാ​ണ്. പി​ന്നെ മാ​ലി​ന്യ സം​സ്ക​ര​ണ​മാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി പു​തി​യൊ​രു പാ​ത​യാ​ണു സൃ​ഷ്ടി​ച്ച​ത്.
മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു ?

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ​ത്ത​ന്നെ മെ​ച്ച​പ്പെ​ട്ട വി​ക​സ​നം സാ​ധ്യ​മാ​കും. ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം ത​ളി​പ്പ​റ​മ്പ്. സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ര​ണ്ടു പ​ദ്ധ​തി​ക​ളാ​ണ് ജെ​യിം​സ് മാ​ത്യു ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ കൊ​ട​ക​ര മ​ണ്ഡ​ല​ത്തി​ലും എ​ടു​ത്തു പ​റ​യാ​വു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.
അ​വ​യി​ൽ​നി​ന്നു വ​ല്ല​തും ഇ​വി​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ?

വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ,​ പ്ര​ത്യേ​കി​ച്ച് ഐ​ടി​യി​ൽ കു​റ​ച്ചു കാ​ര്യ​ങ്ങ​ളെ​ല്ലം ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ടു​ത്ത​താ​ണ്. വി​ക​സ​ന കാ​ര്യ​ത്തി​ൽ എ​വി​ടെ എ​ന്തു ക​ണ്ടാ​ലും ന​മു​ക്ക് പ​റ്റു​ന്ന​താ​ണെ​ങ്കി​ൽ അ​തെ​ടു​ക്കും. അ​തി​ൽ അ​ഭി​മാ​ന ക്ഷ​ത​മൊ​ന്നു​മി​ല്ല.
വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ മാ​ത്രം പ​ല​രും ഒ​തു​ങ്ങു​മ്പോ​ൾ. പ​ദ്ധ​തി​യേ​ത​ര ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്കു പോ​ലും വ​ലി​യ തു​ക​യു​ണ്ട്. പ​ണ​മി​ല്ലാ​യ്മ​യ​ല്ല ന​മ്മു​ടെ പ്ര​ശ്നം. കൃ​ത്യ​മാ​യ പ​രി​പാ​ടി​യും അ​തു ന​ട​ത്തു​ന്ന​തി​നു​ള്ള ന​ല്ല സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ന​മു​ക്കി​ല്ലാ​ത്ത​ത്. പൂ​ങ്കാ​വ് സ്കൂ​ളി​നെ ഹൈ​ടെ​ക് ആ​ക്കി​യ​യോ​ടെ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​നി ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി വി​ശ​പ്പി​ല്ലാ ന​ഗ​രം എ​ന്ന​താ​ണ്. കി​ട​പ്പു രോ​ഗി​ക​ളു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വീ​ടു​ക​ളി​ൽ ചൂ​ടു​ള്ള ന​ല്ല ഭ​ക്ഷ​ണം കൊ​ണ്ടു​പോ​യി കൊ​ടു​ക്കും. അ​വ​രു​ടെ പ​രി​ച​ര​ണ​വും ഒ​പ്പം ന​ട​ക്കും. രോ​ഗ​വി​വ​ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും. ഡോ​ക്റ്റ​ർ നി​ർ​ദേ​ശി​ക്കു​ന്ന പ​രി​ച​ര​ണം പി​റ്റേ​ദി​വ​സം മു​ത​ൽ കൊ​ടു​ക്കും. അ​പ്പോ​ൾ ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മെ​ല്ലാം കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഒ​ന്നി​ച്ചു ന​ൽ​കാ​ൻ ക​ഴി​യും. ആ​റു ഹോ​ട്ട​ലു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് 20 രൂ​പ​യ്ക്കു ന​ല്ല വെ​ജി​റ്റേ​റി​യ​ൻ ഊ​ണു ന​ൽ​കും. ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നം വി​ജ​യം ക​ണ്ടാ​ൽ അ​മ്പ​ല​ങ്ങ​ളോ​ടും പ​ള്ളി​ക​ളോ​ടും ചേ​ർ​ന്ന് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.
ആ​ല​പ്പു​ഴ​യി​ലെ ക​യ​ർ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മോ?

വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് ക​യ​ർ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​യ​ർ വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ല​പ്പു​ഴ​യി​ൽ മാ​ത്രം പ​തി​ന​ഞ്ച് ആ​ധു​നി​ക നി​ർ​മാ​ണ​ശാ​ല​ക​ൾ ആ​രം​ഭി​ക്കും. സ​ഹ​ക​ര​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​യ​ർ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ക്കും.-
കാ​ർ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി. തു​ട​ർ​ന്നു വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ്ലാ​നി​ങ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച​യ്ക്കാ​യി അ​ക​ത്തേ​ക്ക്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലേ​ക്ക്…

(അവസാനിച്ചു)