FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

ടി.ടി.വി. ദിനകരന് തിരിച്ചടി; 18 എംഎല്‍എമാരെ അയോഗ്യരാക്കി

Monday, Sep 18, 2017,11:42 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ടി.ടി.വി. ദിനകരന് തിരിച്ചടി. ടി.ടി.വി. ദിനകരനൊപ്പം നില്‍ക്കുന്ന 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. നിയമസഭയില്‍ മുഖ്യമന്ത്രി പളനിസാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. 18 പേര്‍ അയോഗ്യരാകുന്നതോടെ പളനിസാമി സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷമുണ്ട്.