FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

ഗോ​വ​യി​ൽ പൊതുസ്ഥലത്ത് മ​ദ്യം നി​രോ​ധി​ക്കും: മ​നോ​ഹ​ർ‌ പ​രീ​ക്ക​ർ

Monday, Sep 18, 2017,12:18 IST By സ്വന്തം ലേഖകൻ A A A

പ​നാ​ജി: ഗോ​വ​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ മ​ദ്യം നി​രോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ‌ പ​രീ​ക്ക​ർ. പൊ​തു​വി​ട​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് സ്ഥി​ര​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​നി​രോ​ധ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.
അ​ടു​ത്ത മാ​സ​ത്തോ​ടെ നി​യ​മ​നി​ർ​മാ​ണ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കു​മെ​ന്നും ഒ​ക്റ്റോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ നി​യ​മം ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബീ​ച്ച് അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​വി​ട​ങ്ങ​ളി​ൽ ഗോ​വ​ൻ സ​ർ​ക്കാ​ർ മ​ദ്യം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.