FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

കുടുംബാധിപത്യം; രാഹുലിന്‍റെ പരാമർശത്തിനെതിരെ ജെയ്റ്റ്‌ലി

Tuesday, Sep 19, 2017,18:43 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അമെരിക്ക സന്ദർശനത്തിൽ കുടുംബാധിപത്യത്തെപ്പറ്റി നടത്തിയ പരാമർശത്തിൽ ലജ്ജ തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി.

കാലിഫോർണിയയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് രാഹുൽ നടത്തിയ പ്രസംഗം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ തയാറാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയരംഗത്തും വ്യവസായ രംഗത്തും കുടുംബാധിപത്യം സർവസാധാരണമാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

പ്രസംഗത്തിന് തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെതിരെ വിമർശനം ഉയർത്തിയിരുന്നു.