FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
kerala

കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് കോടിയേരി

Tuesday, Sep 19, 2017,15:51 IST By മെട്രൊ വാർത്ത A A A

കൊച്ചി: കേരളചലച്ചിത്ര സംഗീത നാടക അക്കാഡമി അധ്യക്ഷ കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർ‌ശിച്ചതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. തടവിൽ കഴിയുന്ന ആളെ വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ കണ്ടാൽ എന്താണ് തെറ്റ്.

പാർട്ടി സമരങ്ങളുടെ പേരിൽ ഞങ്ങൾ തടവിലായിരുന്നപ്പോൾ പാർട്ടി വിരുദ്ധർ പോലും തങ്ങളെ സന്ദർശിച്ചിട്ടുണ്ട്. അത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചത് . അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.